തളിപ്പറമ്പ് സ്വദേശി തൃക്കരിപ്പൂരില്‍ ബസിടിച്ച് മരിച്ചു.

തൃക്കരിപ്പൂര്‍: ഇളമ്പച്ചി ബൈക്ക് ആക്‌സിഡന്റില്‍ മരണപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞു.

തളിപ്പറമ്പ് സ്വദേശി പുന്നക്കന്‍കണ്ടി വളപ്പില്‍ അജ്മല്‍(36) ആണ് മരിച്ചത്.

യാത്രക്കിടയില്‍ കനത്ത മഴ പെയ്തതിനാല്‍ റോഡില്‍ തെന്നി വീണ അജ്മലിന്റെ തലയില്‍ ബസ്സിന്റെ ചക്രം കയറിയാണ് മരണം സംഭവിച്ചത്.

ചന്ദേര പ്രിന്‍സിപ്പള്‍ എസ് ഐ ശ്രീദാസിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

പരേതനായ അബ്ദുള്ള-ആയിഷ ദമ്പതികളുടെ മകനാണ്.

ഭാര്യ: ചപ്പന്‍ റഹ്മത്ത്. മക്കള്‍: അബ്ദുള്ള, ബുറൈദ്.

സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, സിദ്ധീഖ്, ബീഫാത്തിമ, മുത്തലിബ്