ജയശങ്കര്‍ VIEW ഇനിയില്ല, അഡ്വ.ജയശങ്കര്‍ ഇനി മറുനാടനോടൊപ്പം

കൊച്ചി: രാഷ്ട്രീയനിരീക്ഷകന്‍ അഡ്വ.എ.ജയശങ്കര്‍ ഇനി മറുനാടനോടൊപ്പം.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സമൂഹമാധ്യത്തില്‍ തരംഗമായി മാറിയ ജയശങ്കര്‍വ്യൂ എന്ന വിശകലനപരിപാടിയാണ് അദ്ദേഹം അവസാനിപ്പിച്ചത്.

എ.ബി.സി എന്ന യൂട്യൂബ് വാര്‍ത്ത ചാനലിലായിരുന്നു ജയശങ്കര്‍ എല്ലാ ദിവസവും അതത് ദിവസത്തെ പ്രധാന സംഭവവികാസങ്ങളോട് പ്രതികരിച്ചിരുന്നത്.

ലക്ഷക്കണക്കിന് പ്രേക്ഷകരാണ് ഇതിന്റെ കാഴ്ച്ചക്കാരായി ഉണ്ടായിരുന്നത്.

നിക്ഷ്പക്ഷമായും ഭയരഹിതമായും പറയേണ്ടത് ശക്തമായ ഭാഷയില്‍ അവതരിപ്പിച്ചിരുന്ന ഈ പരിപാടി കാണാന്‍ ആളുകള്‍ കാത്തിരിക്കുന്ന നിലയില്‍ അത്രയേറെ ജനകീയമായ പരിപാടിയായിരുന്നു ജയശങ്കര്‍ വ്യൂ.

ഇനി മുതല്‍ മറുനാടന്‍ മലയാളി ചാനലിലായിരിക്കും പരിപാടിതുടരുന്നതെന്ന് അഡ്വ.ജയശങ്കര്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു.

എ.ബി.സിയുമായുള്ള ബന്ധങ്ങള്‍ അവസാനിപ്പിച്ചതായും ജയശങ്കര്‍ വ്യക്തമാക്കി.