ചേച്ചിക്ക് പിറകെ അനുജനും ഉന്നത വിജയം കരസ്ഥമാക്കി.

തളിപ്പറമ്പ്: ചേച്ചിയുടെ പിറകെ ഉന്നത വിജയം നേടി അനുജനും.

സി.ബി.എസ്.ഇ പത്താം ക്ലാസ്സ് പരീക്ഷയില്‍ 95% മാര്‍ക്കോടെ അഖില്‍ രാജനും ഉന്നത വിജയം കരസ്ഥമാക്കി.

നേരത്തെ ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്കും യു.ജി.സി നെറ്റും ജെ.ആര്‍.എഫും ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ച ഹരിത രാജന്റെ ഇളയ സഹോദരനാണ് അഖില്‍.

തൃച്ചംബരം മംഗളാറോഡിലെ കെ.എം.രാജന്റെയും കെ.വി. ഗീതയുടെയും മകനാണ്.

തളിപ്പറമ്പ് സാന്‍ജോസ് ഇംഗ്ലീഷ്മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്.