തളിപ്പറമ്പ്: ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് മുകേഷ് അംബാനി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.
ഇന്ന് രാത്രിയിലാണ് അദ്ദേഹം ക്ഷേത്ര ദര്‍ശനത്തിന് എത്തിയത്.
രാവിലെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തിയതിനുശേഷമാണ് തളിപ്പറമ്പിലേക്ക് വന്നത്.
പൊന്നിന്‍കുടം സമര്‍പ്പിച്ച് തൊഴുതാണ് മടങ്ങിയത്.
ക്ഷേത്രത്തിലെത്തുന്ന ആനന്ദ് അംബാനിയെ ടി.ടി.കെ ദേവസ്വം പ്രസിഡന്റ് ടി.പി വിനോദ്കുമാര്‍, എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.പി.വിനയന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.
തകര്‍ന്നുകിടക്കുന്ന ഗോപുരത്തിന്റെ പുനര്‍നിര്‍മ്മാണവും ആധുനിക പാര്‍ക്കിംഗ് ഗ്രൗണ്ടിന്റെയും പ്രവൃത്തിക്കായുള്ള പ്രൊജക്ടും ക്ഷേത്രം അധികൃതര്‍ ആനന്ദ് അംബാനിക്ക് മുന്നില്‍ സമര്‍പ്പിച്ചു.
മാങ്ങാട്ടുപറമ്പില്‍ നിന്ന് ഹോട്ടല്‍ ഹൊറൈസണില്‍ എത്തി വിശ്രമിച്ചതിനു ശേഷമാണ് ക്ഷേത്രത്തിയത്.