അതിയടം ശ്രീ അയ്യപ്പന്‍കാവ് ഉത്രവിളക്ക് മഹോല്‍സവവും ഭഗവതിക്കാവില്‍ കളിയാട്ടവും ഏപ്രില്‍ 2 മുതല്‍ 8 വരെ
പരിയാരം: അതിയടം ശ്രീ അയ്യപ്പന്‍കാവ് ഉത്രവിളക്ക് മഹോല്‍സവവും ഭഗവതിക്കാവില്‍ കളിയാട്ടവും ഏപ്രില്‍ 2 മുതല്‍ 8 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ പരിയാരം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

രണ്ടിന് രാത്രി 7 മണിക്ക് നടക്കുന്ന സാംസ്‌ക്കാരികസമ്മേളനം ക്ഷേത്രകലാ അക്കാദമി സെക്രട്ടെറി കൃഷ്ണന്‍ നടുവലത്ത് ഉദ്ഘാടനം ചെയ്യും.
കൊയ്യം ജനാര്‍ദ്ദനന്‍ മുഖ്യപ്രഭാഷണം നടത്തും.
കല്ലായി വിഷ്ണു നമ്പൂതിരി ദീപം തെളിയിക്കും.
രാത്രി എട്ടിന് തായമ്പകയും നിറമാലയും.
9 ന് ക്ഷേത്രകലാ അക്കാദമി വിദ്യാര്‍ത്ഥികളുടെ
മോഹിനിയാട്ടം.
ഉല്‍സവ ദിവസങ്ങളില്‍ എല്ലാ ദിവസവും സന്ധ്യക്ക് 7 ന് ദീപാരാധനയും തായമ്പകയും നിറമാലയും ഉണ്ടായിരിക്കും.
3 ന് രാ ത്രി 8 ന് സപര്യരാജ് രാമപുരം അവതരിപ്പിക്കുന്ന ഓട്ടന്‍ തുള്ളല്‍, രാത്രി 9 ന് അയ്യപ്പന്‍കാവ് വനിതാ സമിതി അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും കൈകൊട്ടിക്കളിയും.
4 ന് രാത്രി എട്ടിന് ഇഷിക ബാബുവിന്റെ യോഗ ഡാന്‍സ്. 9 ന് ദേവീമഹാത്മ്യം നൃത്തശില്‍പ്പം.
5 ന് ഉത്രവിളക്ക് ദിനത്തില്‍ രാവിലെ 9 മുതല്‍ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പൂന്തോട്ടത്തില്‍ പുടയൂരില്ലത്ത് പരമേശ്വരന്‍ നമ്പൂതരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നവകം, ശ്രീഭൂതബലി, ഉച്ചപൂജ. ഉച്ചക്ക് 12 ന് പ്രസാദസദ്യ.
വൈകുന്നേരം 5 ന് രാമപുരം രാജുമാരാരുടെ നേതൃത്വത്തില്‍ തായമ്പക, കേളി, കൊമ്പ്പറ്റ്. 6.30 ന് മഹാദീപാരാധന.
7 ന് ഭഗവാന്റെ പുറത്തെഴുന്നള്ളത്ത്, അഷ്ടപദി, പഞ്ചവാദ്യം, മേളം. അണലക്കാട്ട് മാധവന്‍ നമ്പൂതിരിയുടെ തിടമ്പ്‌നൃത്തം.
രാത്രി 9.30 ന് കോഴിക്കോട് രംഗമിത്രയുടെ നാടകം പണ്ട് രണ്ട് കൂട്ടുകാരികള്‍. 6 ന് രാവിലെ എട്ടിന് നാഗത്തില്‍ സര്‍പ്പബലിയും പ്രസാദവിതരണവും.
7ന് രാവിലെ 6 ന് കുറുവക്കാട്ടില്ലത്ത് ശംഭു നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ഭഗവതിസേവ.
വൈകുന്നേരം 5 ന് സഹസ്രനാമ പുഷ്പാഞ്ജലി. 6 ന് ഭഗവതിക്കാവില്‍ കളിയാട്ടാരംഭം.
7ന് കക്കരഭഗവതി, വിഷ്ണുമൂര്‍ത്തി തെയ്യങ്ങളുടെ തോറ്റം. 8 ന് രാവിലെ 5 ന് കക്കരഭഗവതി, 7 ന് വിഷ്ണുമൂര്‍ത്തി, 8 ന് ഗുളികന്‍ തെയ്യങ്ങളുടെ പുറപ്പാട്.
ഉച്ചക്ക് 12 ന് അന്നദാനം.
ഉല്‍സവ ദിവസങ്ങളില്‍ രാവിലെ 5.30 മുതല്‍ രാവിലെ 9 വരെ വിശേഷാല്‍ പൂജകളും നടക്കും.
ആഘോകമ്മറ്റി ചെയര്‍മാന്‍ എം.വി.വേണുഗോപാലന്‍, കണ്‍വീനര്‍ വി.വി.വിജയന്‍, ട്രഷറര്‍ സി.ടി.ദാമോദരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
