നോവല്‍ വന്‍ ജനപ്രീതി നേടിയപ്പോള്‍ സിനിമ മൂക്കുകുത്തിവീണു-അവള്‍ വിശസ്തയായിരുന്നു@46.
1977 കാലഘട്ടത്തില്‍ മലയാള മനോരമ ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ജനപ്രിയ നോവലാണ് അവള്‍ വിശ്വസ്തയായിരുന്നു.

കാനം ഇ.ജെ.പൗലോസ് എഴുതിയ ഈ നോവലിന്റെ വമ്പിച്ച ജനപ്രീതിയാണ് ഇത് സിനിമയാക്കാന്‍ സംവിധായകന്‍ ജേസിയെ പ്രേരിപ്പിച്ചത്.
ജെ.ജെ.പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജേസി തന്നെയാണ് സിനിമ നിര്‍മ്മിച്ചത്.
എം.ജി.സോമന്‍, വിന്‍സെന്റ്, ജയഭാരതി, അംബിക, ജോസ് പ്രകാശ്, ബഹദൂര്‍, ശങ്കരാടി, ഉണ്ണിമേരി, ടി.ആര്‍.ഓമന, മല്ലിക, കെ.എ.വാസുദേവന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.
കാനം ഇ.ജെ തന്നെയാണ് തിരക്കഥയും സംഭാഷണവും ഗാനങ്ങളും എഴുതിയത്.
ക്യാമറ-വിപിന്‍ദാസ്, എഡിറ്റിംഗ്-ജി.വെങ്കിട്ടരാമന്‍, കലാസംവിധാനം, പരസ്യം-കിത്തോ. എയ്ഞ്ചല്‍ ഫിലിംസാണ് വിതരണക്കാര്‍.
എം.കെ.അര്‍ജുനനാണ് ഗാനങ്ങള്‍ക്ക് സംഗീതം നിര്‍വ്വഹിച്ചത്.
ഈ സിനിമയിലെ ഗാനങ്ങള്‍ ഇപ്പോഴും സൂപ്പര്‍ഹിറ്റുകളാണ്.
നോവല്‍ വലിയ ജനപ്രീതിയാര്‍ജിച്ചുവെങ്കിലും ഏറെ പ്രതീക്ഷകളോടെ തിയേറ്ററുകളിലെത്തിയ പ്രേക്ഷകരെ അത് നിരാശപ്പെടുത്തി.
1978 മാര്‍ച്ച് 25 ന് ഇതേ ദിവസമാണ് 46 വര്‍ഷം മുമ്പ് സിനിമ റിലീസ് ചെയ്തത്.
ഗാനങ്ങള്‍-
ചക്രവാളം ചാമരം വീശും-യേശുദാസ്.
പണ്ടുപണ്ടൊരു കുറുക്കന്‍- അമ്പിളി.
തിരയും തീരവും ചുംബിച്ചുറങ്ങി-(ഈ ഗാനം വാണജയറാമും യേശുദാസും പാടിയിട്ടുണ്ട്).
