35 മുതല്‍ 59 വര്‍ഷം വരെ മലചവിട്ടിയ 25 സ്വാമിമാരെ ആദരിക്കുന്നു–അയ്യപ്പസംഗമം ഡിസംബര്‍ 30 ന്–

തളിപ്പറമ്പ്: 59 വര്‍ഷം മുതല്‍ 35 വര്‍ഷം വരെ തുടര്‍ച്ചയായി ശബരിമലദര്‍ശനം നടത്തിയ 25 സ്വാമിമാരെ ആദരിക്കുന്നു.

ഡിസംബര്‍ 30 ന് തളിപ്പറമ്പില്‍ നടക്കുന്ന കണ്ണൂര്‍ ജില്ലാ അയ്യപ്പസംഗമത്തില്‍ വെച്ചാണ് ഇവരെ ആദരിക്കുന്നതെന്ന് പുണ്യം പൂങ്കാവനം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.സി.മണികണ്ഠന്‍നായര്‍, കണ്‍വീനര്‍ വിജയ് നീലകണ്ഠന്‍,

കണ്ണൂര്‍ ജില്ല കണ്‍വീനര്‍ പി.വി.സതീഷ് കുമാര്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.ടി.മുരളീധരന്‍, ഗരീശന്‍ പി.കീച്ചേരി എന്നിവര്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു.

മലബാര്‍ ദേവസ്വം ബോര്‍ഡും പുണ്യം പൂങ്കാവനവും കൈകോര്‍ത്ത് നടത്തിവരുന്ന പദ്ധതികളായ അയ്യപ്പസംഗമം, പൂജ പുഷ്‌പോദ്യാനം, നക്ഷത്രവനം, ഔഷധസസ്യതോട്ടം, മരം നട്ടുപിടിപ്പിക്കല്‍ തുടങ്ങിയവയുടെ ഭാഗമായിട്ടാണ് കണ്ണൂര്‍ജില്ല അയ്യപ്പസംഗമം സംഘടിപ്പിക്കുന്നത്.

ഡിസംബര്‍ 30 ന് വ്യാഴാഴ്ച പത്തു മണിക്ക് ചിറവക്ക് ശ്രീനീലകണ്ഠയ്യര്‍ സ്മാരക മന്ദിരത്തില്‍ രാജമാന്യ രാജശ്രീ തൃക്കേട്ട തിരുനാള്‍ രാജരാജവര്‍മ്മ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും.

പുണ്യം പൂങ്കാവനം ജില്ല കോ-ഓര്‍ഡിനേറ്റര്‍ കെ.സി. മണികണ്ഠന്‍ നായര്‍ അധ്യക്ഷത വഹിക്കും.

കണ്ണൂര്‍ റൂറല്‍ പോലീസ് ചീഫ് ഡോ.നവനീത്ശര്‍മ്മ മുഖ്യാതിഥിയായി പങ്കെടുക്കും. മലബാര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ എ.കുഞ്ഞമ്പു വിശിഷ്ടാതിഥിയായിരിക്കും.

സതീശന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും. വിജയ് നീലകണ്ഠന്‍, പി.വി.സതീഷ് കുമാര്‍, കോഓര്‍ഡിനേറ്റര്‍ രമേശന്‍ കരുവാച്ചേരി, ടി.ടി.കെ.ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.പി.നാരായണന്‍ നമ്പൂതിരി,

മലബാര്‍ ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.ടി.മുരളീധരന്‍, തളിപ്പറമ്പ് ടെംപിള്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ടി.പി.രാജന്‍ എന്നിവര്‍ പ്രസംഗിക്കും.