ഭാരത്‌ജോഡോ ദേശീയോദ്ഗ്രഥന സംഗമം നടത്തി-ഡി.സി.സി.ജന.സെക്രട്ടറി ടി.ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ്: മഹാത്മജി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് പന്നിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ ദേശീയോദ്ഗ്രഥന സംഗമം നടത്തി.

പൂമംഗലത് നടന്ന പരിപാടി ഡി.സി.സി. ജനറല്‍ സെക്രട്ടറി ടി.ജനാര്‍ദ്ദനന്‍ ഉദ്്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് കെ.റഷീദ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് സെക്രട്ടറിമാരായ. സണ്ണി താഴത്തെകൂടത്തില്‍, പി.പി.നിസാര്‍, ബ്ലോക്ക് യുത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സി.കെ.സയൂജ്,
എം.സുരേശന്‍, ബി.പി.ഹംസ, സുനില്‍കുമാര്‍ കൂനം, ടി.കെ.ലക്ഷ്മണന്‍, കെ.മനീഷ്, കെ.വത്സന്‍ എന്നിവര്‍ പ്രസംഗിച്ചു.
