കെ.റെയില്‍ സര്‍വേക്കല്ലിന്‍മേല്‍ ബി.ജെ.പി കൊടി-

പഴയങ്ങാടി: കെ.റെയില്‍ പ്രതിഷേധത്തിന്റെ ഭാഗമായി മാടായിപാറയില്‍ സ്ഥാപിച്ച സര്‍വേകല്ലിന്‍മേല്‍ ബി.ജെ.പിയുടെ പതാക നാട്ടി.

മാടായിപാറയെ സംരക്ഷിക്കണമെന്നും കെ.റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്നുമാവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങല്‍ ഉയരുന്നതിനിയിലാണ് സര്‍വേകല്ലിന്‍മേല്‍ ഇന്ന് ബി.ജെ.പി.കൊടിനാട്ടിയതായി കണ്ടത്.

മാടായി പാറക്കുളത്തിന് സമീപത്താണ് കൊടിനാട്ടിയിരിക്കുന്നത്.

നേരത്തെ ഇവിടെ സര്‍വേക്കല്ല് പിഴുതപമാറ്റിയതിന് പഴയങ്ങാടി പോലീസ് കേസെടുത്തിരുന്നു.