യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി ഭീഷണി കളക്ടര്‍ മുങ്ങി
തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ.വിജയനെതിരെ നിലപാട് കടുപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്.
താലൂക്ക് ഓഫീസില്‍ നടക്കുന്ന അദാലത്തില്‍ പങ്കെടുക്കേണ്ട കളക്ടര്‍ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി ഭീഷണിയെ തുടര്‍ന്ന് മുങ്ങി.
തളിപ്പറമ്പില്‍ കളക്ടര്‍ കാല് കുത്തിയാല്‍ കരിങ്കൊടി പ്രതിഷേധം നടത്താന്‍ തളിപ്പറമ്പ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തീരുമാനിച്ചിരുന്നു.
കണ്ണൂര്‍ കളക്ടറെ തെരുവില്‍ നേരിടുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ വെച്ചിയോട്ട്, പ്രജീഷ് കൃഷ്ണന്‍, സി.വി.വരുണ്‍, അനീഷ്‌കുമാര്‍, വരുണ്‍ ചിന്നന്‍ എന്നിവര്‍ പ്രസ്ഥാവനയില്‍ അറിയിച്ചു.