റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും വന്‍ ലഹരി വേട്ട: 7 കിലോ കഞ്ചാവ് പിടി കൂടി; തൃശൂര്‍ സ്വദേശി അറസ്റ്റില്‍.

സ്വന്തം ലേഖകന്‍(പാലക്കാട്)

പാലക്കാട്: ആപിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും പാലക്കാട് എക്‌സൈസ് സര്‍ക്കിളും പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ ധന്‍ബാദ് -ആലപ്പുഴ എക്‌സ്പ്രസ്സിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ ഉപേക്ഷിക്കപ്പെട്ട ബാഗില്‍ നിന്നും 4 കിലോ കഞ്ചാവ് പിടികൂടി.

മറ്റൊരു കേസില്‍, എക്‌സൈസ് റേഞ്ചും ആപിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍, പാലക്കാട് റെയില്‍വേ സ്റ്റേഷന്‍ രണ്ടാം നമ്പര്‍ പ്‌ളാറ്റ്‌ഫോമില്‍ പരിശോധന കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച തൃശൂര്‍ ചാലക്കുടി സ്വദേശി എം.എം.സച്ചിന്‍ (26) എന്നയാളില്‍ നിന്ന് ബാഗില്‍ തുണികള്‍ക്കിടയില്‍ ഒളിപ്പിച്ച് വെച്ച നിലയില്‍ 3 കിലോ കഞ്ചാവ് കണ്ടെടുത്തു.

ഇയാള്‍ മസ്സാജ് പാര്‍ലറില്‍ തെറാപ്പിസ്റ്റ് ആയി ജോലി നോക്കി വരികയാണ്.

അതുവഴി കഞ്ചാവിന്റ ആവശ്യക്കാരെ കണ്ടെത്തുകയും അവര്‍ക്ക് ആവശ്യാനുസരണം കഞ്ചാവ് എത്തിക്കുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി.

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

4 കിലോ കഞ്ചാവ് കടത്തിയ പ്രതിയെ പിടികൂടുന്നതിനായി എക്‌സൈസും ആപിഎഫും അന്വേഷണം ഊര്‍ജിതമാക്കി.

ആപിഎഫ് സി.ഐ എ.കേശവദാസ്, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.കെ.സതീഷ്, എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എന്‍.രാജേഷ്, എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍, ആപിഎഫ് എസ്‌ഐ എ.പി.ദീപക്, എഎസ്‌ഐ മാരായ കെ.സജു,

എസ്.എം.രവി, ഹെഡ്‌കോണ്‍സ്റ്റബിള്‍ എന്‍ അശോക്, എക്‌സൈസ് പ്രിവെന്റ്റീവ് ഓഫീസര്‍മാരായ പി.പ്രസാദ്, കെ.എന്‍.സന്തോഷ്,

പി.എസ്.സുമേഷ്, മുഹമ്മദ് റിയാസ്, സിഇഒ മാരായ അഭിലാഷ്, ജ്ഞാനകുമാര്‍, ആര്‍.രാഹുല്‍, എ.നൗഫല്‍, എന്‍.രജിത്ത്., രേണുകദേവി എന്നിവരാണുണ്ടായിരുന്നത്.

ട്രെയിന്‍ വഴിയുള്ള ലഹരി കടത്തിനെതിരെ പരിശോധനകള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്ന് ആപിഎഫ-എക്‌സൈസ് വൃത്തങ്ങള്‍ അറിയിച്ചു.