ചപ്പന്‍ മുസ്തഫയെ ഭീഷണിപ്പെടുത്തിയതിന് കേസ്.
തളിപ്പറമ്പ്: പൊതുപ്രവര്‍ത്തകന്‍ ചപ്പന്‍ മുസ്തഫയെ അക്രമിക്കാന്‍ ശ്രമിച്ചതിന് തളിപ്പറമ്പ് പോലീസ് കേസെടുത്തു.
തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതിയുടെ പ്രവര്‍ത്തകനും തളിപ്പറമ്പിലെ സജീവ മയ്യിത്ത് പരിപാലകനുമായ
സയ്യിദ് നഗറിലെ ചപ്പന്‍ മുസ്തഫയെ (71) വ്യാഴാഴ്ച്ച വൈകുന്നേരം ചിറവക്കിലെ ടോപ് ഇന്‍ ടൗണ്‍ റെസ്‌റ്റോറന്റില്‍ വെച്ച് തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തിയതിന് തളിപ്പറമ്പിലെ പി.കെ.നൗഷാദിനെതിരെയാണ് കേസ്.
ഏതാനും ദിവസം മുമ്പാണ് വഖഫ് സ്വത്ത് സംരക്ഷണ സമിതി സിക്രട്ടറി കുറിയാലി സിദ്ധിഖിനെയും സുഹൃത്തിനെയും കപ്പാലത്ത് വെച്ച് വാഹനം തകര്‍ത്തു വധിക്കാന്‍ ശ്രമിച്ചിരുന്നു. ഈ കേസില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.