വ്യത്യസ്ത അനുഭവമായി ആര്‍ച്ചി കൈറ്റ്‌സ് സംഘടിപ്പിച്ച ചന്ദ്രയാന്‍ 3 വര്‍ക്ക്‌ഷോപ്പ്

പിലാത്തറ:ഇന്ത്യയുടെ അഭിമാനനേട്ടമായ ചന്ദ്രയാന്‍ 3 യുടെ സാങ്കേതിക വശങ്ങള്‍ മനസിലാക്കുക എന്ന ഉദ്ദേശത്തോടെ ആര്‍ച്ചി കൈറ്റ്‌സ് പിലാത്തറ വിദ്യാര്‍ത്ഥികള്‍ക്കായി ചന്ദ്രയാന്‍ 3 വര്‍ക്ക് ഷോപ്പ് പിലാത്തറയില്‍ സംഘടിപ്പിച്ചു.

ക്യാമ്പില്‍ 30 ഓളം എല്‍പി- യു പി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഇലെക്ട്രിക്കല്‍ എന്‍ജിനിയറായ ബിജു,  ആറു വയസ്സുകാരന്‍ വൈഷ്ണവ് ബിജുവും ക്ലാസുകള്‍ കൈകാര്യം ചെയ്തു.

മൂന്നാം വയസുമുതല്‍ വൈഷ്ണവ് ബിജു യുട്യൂബില്‍ വിത്യസ്ത ഇന്‍ഫൊര്‍മേറ്റീവ് വിഡിയോകള്‍ ചെയ്തു ജനശ്രദ്ധ നേടിയിരുന്നു.

വിര്‍ച്യുല്‍ റിയാലിറ്റി വഴി അപ്പോളോ, ചന്ദ്രയാന്‍ മിഷന്‍ കാണാനും, ഇസ്രോ, നാസ തുടങ്ങിയ സ്‌പേസ് സ്റ്റേഷന്‍ വി ആര്‍ ടെക്‌നോളജി ക്യാമറവഴി സന്ദശിച്ചതു ക്യാമ്പില്‍ പങ്കുചേര്‍ന്നു വിദ്യാര്‍ത്ഥികള്‍ക്ക് വേറിട്ട അനുഭവമായി.

കുട്ടികള്‍ക്കായി ശാസ്ത്ര ക്വിസ് പ്രോഗ്രാമുകളും നടത്തി. ആഗസ്ത് 23 ചന്ദ്രനില്‍ എത്തിച്ചേരുന്ന ദിനത്തിനായി ആകാംഷയോടെ കാത്തിരിക്കാനും ചന്ദ്രയാന്‍ മിഷന്‍ നാള്‍വഴികള്‍ മനസിലാക്കാനും, ചന്ദ്രയാന്‍ പ്രോജെക്റ്റിന്റെ പ്രവര്‍ത്തനം, ടെക്‌നോളജി എന്നിവ മനസിലാക്കാനും സാധിച്ചതായി ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ പറഞ്ഞു.

ക്യാമ്പിന് ഷനില്‍ ചെറുതാഴം നേത്ര്വതം നല്‍കി. സുഹൈല്‍ ചട്ടിയോള്‍, ആര്‍.ശ്രീരാജ് എന്നിവര്‍ പ്രസംഗിച്ചു. ബിന്ദു സുരേഷ് വിദ്യാത്ഥികള്‍ക്കു സമ്മാനവിതരണം ചെയ്തു. ശ്രേയ ചന്ദ്രശേഖരന്‍ സ്വാഗതവും ആകാശ് അരവിന്ദ് നന്ദിയും പറഞ്ഞു.