സി.എച്ച്.സെന്റര്‍ ദശവാര്‍ഷികോപഹാരമായി രണ്ട് അനബന്ധ സ്ഥാപനങ്ങള്‍ നാളെ ഉദ്ഘാടനം ചെയ്യും.
പരിയാരം: പരിയാരം മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ചുള്ള തളിപ്പറമ്പ് സി.എച്ച് സെന്ററിന്റെ ദശവാര്‍ഷികോപഹാരമായി രണ്ട് അനുബന്ധ സ്ഥാപനങ്ങളുടെ ഉല്‍ഘാടനം നാളെ (ശനിയാഴ്ച)
രാവിലെ 10 മണിക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുമെന്ന് സെന്റര്‍ സിക്രട്ടറി അബ്ദുള്‍ കരീം ചേലേരി അറിയിച്ചു.
സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ മള്‍ട്ടി സ്പഷ്യാലിറ്റി റിഹാബിലിറേറഷന് ഇന്‍സ്റ്റിറ്റിയൂട്ട്
, പകര്‍ച്ചവ്യാധി പിടിപെട്ട വൃക്കരോഗികള്‍ക്ക് വേണ്ടി പ്രത്യേകമായി സജ്ജീകരിച്ച ഡയാലിസ് യൂണിറ്റ് എന്നിവയാണ്് ഉല്‍ഘാടനം ചെയ്യുന്നത്.
അതോടൊപ്പം ഇന്‍സ്റ്റിറ്റിയൂട്ടിന്റേയും സ്പെഷ്യല്‍ സ്കൂളിന്റെയും ഉദ്ഘാടനം ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി.യും നിര്‍വഹിക്കും. സി.എച്ച്.സെന്റര്‍ പ്രസിഡന്റ് അഡ്വ.എസ്.മുഹമ്മദ് അധ്യക്ഷത വഹിക്കും.
ഭിന്ന ശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ, തൊഴില്‍, നൈപുണ്യം എന്നിവ ലക്ഷ്യമിട്ട് സി.എച്ച്.എം.ആര്.ഐ ആരംഭിക്കുന്നു.
നവം 1 ന് സ്പെഷ്യല്‍ സ്കൂളിന്റെ അദ്ധ്യായം ആരംഭിക്കും. നിലവില്‍ സെന്ററിന് കീഴില്‍ 50 പേര്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യാന്‍ 25 മെഷീനുകളോടു കൂടിയ ഡയാലിസിസ്
യൂണിറ്റും ലബോറട്ടറിയും മെഡിക്കല്‍സും മയ്യത്ത് പരിപാലനവും 5 വര്‍ഷമായി തുടര്‍ന്നു വരുന്നുണ്ട്. അതിന് പുറമെ 3 ഡയാലിസി മെഷീനും 5 ആംമ്പുലന്‍സും രക്തദാനസേനയും സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കക്ഷി-രാഷ്ടീയ-മതചിന്തകള്‍ക്കതീതമായി പാവപ്പെട്ടവര്‍ക്ക് തികച്ചും സൗജന്യമായാണ് ഡയാലിസിസ് ചെയത് വരുന്നതെന്ന് അബ്ദുള്‍ കരീംചേലേരി പറഞ്ഞു.
വി.കെ.അബ്ദുള്‍ഖാദര്‍ മൗലവിസ അബ്ദുറഹ്മാന് കല്ലായി, പി.കുഞ്ഞിമുഹമ്മദ്, സി.എം.കൃഷ്ണന്, ബ്ലാത്തൂര്‍ അബൂബക്കര്‍ ഹാജി എന്നിവര്‍ വിവിധ വിഭാഗങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
ടി.ഷീബ, വി.രമണി, പി.വി.സജീവന്, ഡോ.എം.കെ.ജയരാജ്, എം.അഞ്ജുമോഹന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.