സിനിമാ കമ്പനിയുടെ പേരില്‍ 28 ലക്ഷം രൂപ തട്ടിയെടുത്ത് വഞ്ചിച്ചതായുള്ള പരാതിയില്‍ കേസ്

പരിയാരം: സിനിമാ കമ്പനിയില്‍ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് നാലുവരെയുള്ള തീയ്യതികളില്‍ 28,60,000 രൂപ തട്ടിയെടുത്തു വഞ്ചിച്ചുവെന്ന പരാതിയില്‍ കേസ്.

നരീക്കാംവള്ളിയിലെ ഇല്ലത്തുവീട്ടില്‍ സ്മിതയുടെ പരാതിയിലാണ് ആലപ്പുഴ ചമ്പക്കുളത്തെ ലോറന്‍സിന്റെ മകന്‍ ഷിബു, ജോമോള്‍ ഷിബു എന്നിവര്‍ക്കെതിരേ പരിയാരം പോലീസ് കേസെടുത്തത്.

പരാതിക്കാരിയുടെ ഭര്‍ത്താവായ അനൂപിനെ പ്രതികളുടെ ഉടമസ്ഥതയിലുള്ള വൊവ് സിനിമ കമ്പനിയില്‍ പാര്‍ട്ണര്‍ ആക്കാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.

അനൂപിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്നും കഴിഞ്ഞ ഓഗസ്റ്റ് നാലിന് അയച്ച 28,60,000 രൂപ പ്രതികളുടെ ചമ്പക്കുളത്തെ ബാങ്ക് അക്കൗണ്ടിലൂടെ കൈപ്പറ്റിയിരുന്നു.

തുടര്‍ന്ന് വാഗ്ദാനം ചെയ്ത പാര്‍ട്ണര്‍ഷിപ്പോ, തട്ടിയെടുത്ത പണമോ നല്‍കാതെ വഞ്ചിച്ചു എന്നാണ് പരാതി.