ചില്ലിന് നാല്‍പ്പത്തിയൊന്നാം പിറന്നാള്‍-

     1981 ലാണ് വേനല്‍ എന്ന സിനിമ റിലീസ് ചെയ്തത്. കണ്ടവര്‍ കാണണമെന്ന് പറഞ്ഞ് പ്രചാരം നടത്തിയോടെ വലിയ വിജയമായി തീര്‍ന്ന സിനിമ.

ലെനിന്‍ രാജേന്ദ്രന്‍ എന്ന സംവിധായകന് മലയാളികളുടെ മനസില്‍ വലിയൊരു ഇടം പണിതുനല്‍കിയ സിനിമ.

വേനലിന് ശേഷം പുതുമുഖം റോണി വിന്‍സെന്റിനെ(സംവിധായന്‍ എ.വിന്‍സെന്റിന്റെ മകന്‍) നായകനാക്കി 1982 ല്‍ ലെനിന്‍ കഥ, തിരക്കഥ, സംഭാഷണം രചിച്ച് സംവിധാനം ചെയ്ത സിനിമയാണ് ചില്ല്.

ഈ സിനിമയും മലയാളി പ്രേക്ഷകന്‍ മനസിനോട് ചേര്‍ത്തുവെച്ചു.

16 സിനിമകള്‍ മാത്രമേ ലെനില്‍ സംവിധാനം ചെയ്തിട്ടുള്ളൂവെങ്കിലും എല്ലാറ്റിലും അദ്ദേഹത്തിന്റെ ഹൃദയസ്പര്‍ശമുണ്ട്.

കയ്യൂര്‍ രക്തസാക്ഷികളെക്കുറിച്ചുള്ള മീനമാസത്തിലെ സൂര്യന്‍, സ്വാതിതിരുനാള്‍, പുരാവൃത്തം, വചനം, ദൈവത്തിന്റെ വികൃതികള്‍, കുലം, മഴ, അന്യര്‍, രാത്രിമഴ, മകരമഞ്ഞ്, ഇടവപ്പാതി എന്നിവ ലെനിന്‍ രാജേന്ദ്രന്റെ പ്രധാന സിനിമകളാണ്.

2019 ജനുവരി 14 ന് 68-ാമത്തെ വയസില്‍ നിര്യാതനായി.

റോണി വിന്‍സെന്റ്, നെടുമുടി വേണു, വേണു നാഗവള്ളി, ജലജ, ശാന്തികൃഷ്ണ, ജഗതി, അടൂര്‍ഭാസി, അനിത, സുകുമാരി, കനകലത എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്.

ഹയാത്ത് മൂവീസിന്റെ ബാനറില്‍ കെ.പി.മുഹമ്മദ്, സുഹ്‌റാബീവി, എസ്.എം.എ മജീദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചില്ല് 1982 ജൂലൈ 9 നാണ് പ്രദര്‍ശനത്തിനെത്തിയത്. അപ്‌സര മൂവീസാണ് വിതരണക്കാര്‍. വിപിന്‍ദാസ് ക്യാമറയും രവി കിരണ്‍ എഡിറ്റിംഗും നിര്‍വ്വഹിച്ച സിനിമയുടെ കലാസംവാധാനവും പോസ്റ്റര്‍ ഡിസൈനിംഗും ചെയ്്തത് എസ്.രാജേന്ദ്രനാണ്. ചില്ല് എന്ന സിനിമയുടെ വിജയത്തിന് പിന്നില്‍ അതിലെ പാട്ടുകളുടെ പങ്ക് വളരെ വലുതാണ്. ആദ്യചിത്രമായ വേനലിന് വേണ്ടി പാട്ടുകളൊരുക്കിയ ഒ.എന്‍.വി-എം.ബി.ശ്രീനിവാസന്‍ ടീം തന്നെയാണ് ചില്ലിനുവേണ്ടിയും അനശ്വര ഗാനങ്ങള്‍ ഒരുക്കിയത്.

ഗാനങ്ങള്‍-(രചന-ഒ.എന്‍.വി, സംഗീതം-എം.ബി.ശ്രീനിവാസന്‍).

1-ചൈത്രം ചായം ചാലിച്ചു-യേശുദാസ്.

2-ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍-യേശുദാസ്(ഇതേ പാട്ട് എസ്.ജാനകിയും പാടി).

3-പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍ വീണു-യേശുദാസ്.

4-മണ്ണ്(അയ്യപ്പപണിക്കരുടെ കവിത)-വേണു നാഗവള്ളി.

പൂതപ്പാട്ട്(ഇടശേരി)-ബാലചന്ദ്രന്‍ ചുള്ളിക്കാട്.