കേരളത്തില്‍ സിനിമാതിയേറ്ററുകള്‍ ഒക്ടോബര്‍ ഒന്‍പതിന് തുറക്കും—- ?

 

തളിപ്പറമ്പ്: കേരളത്തില്‍ സിനിമാതിയേറ്ററുകള്‍ ഒക്ടോബര്‍ ഒന്‍പതിന് തുറക്കാന്‍ സാധ്യത.

നാളെ നടക്കുന്ന അവലോകനയോഗത്തില്‍ തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന.

നല്‍സണ്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമായ ഡോക്ടര്‍ തമിഴ്‌നാടിനോടൊപ്പം കേരളത്തില്‍ പ്രദര്‍ശനം തുടങ്ങുമെന്നാണ് സിനിമാവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ശിവകാര്‍ത്തികേയന്‍ നായകനാവുന്ന സിനിമയാണ് ഡോക്ടര്‍.

ഒന്‍പതിന് തിയേറ്ററുകള്‍ തുറക്കാത്തപക്ഷം ഒക്ടോബര്‍ 14, നവംബര്‍ ഒന്ന് തീയതികളിലേക്കാണ് നീളാനും ഇടയുണ്ട്.