സി.എം.കൃഷ്ണന്‍ പുറത്ത്-ഒരു സീറ്റിലേക്കും പരിഗണിച്ചില്ല.
കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് പരിയാരം ഡിവിഷനില്‍ നിന്ന് മല്‍സരിക്കാനുള്ള സി.എം.കൃഷ്ണന്റെ നീക്കം പരാജയപ്പെട്ടു.
നിലവില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ കൃഷ്ണന് എവിടെയും സീറ്റ് നല്‍കാന്‍ പാര്‍ട്ടി തയ്യാറായില്ല.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലുള്ള
കൃഷ്ണന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതായാണ് വിവരം.
ജില്ലാ പഞ്ചായത്തിലേക്ക് പരിയാരം ഡിവിഷനില്‍ നിന്ന് മല്‍സരിക്കാനാണ് കൃഷ്ണന്‍ ശ്രമം നടത്തിയിരുന്നത്.
പാര്‍ട്ടി ഇത് നിരാകരിച്ചതോടെ പരിയാരം പഞ്ചായത്ത് പ്രസിഡന്റാകാമോ എന്ന് ചോദിച്ചെങ്കിലും മാറി നില്‍ക്കുകയാണെന്നാണ് കൃഷ്ണന്‍ ചില മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
എന്നാല്‍ കൃഷ്ണനെ ഒരു സീറ്റിലേക്കും പാര്‍ട്ടി പരിഗണിച്ചില്ലെന്ന് ഒരു ഉയര്‍ന്ന നേതാവ് കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞു.
ഒരു തവണ മാത്രം മല്‍സരിച്ച കൃഷ്ണന് പാര്‍ട്ടി രീതിയനുസരിച്ച് ഒരുവസരം കൂടി ലഭിക്കേണ്ടതായിരുന്നുവെങ്കിലും ഒഴിവാക്കുകയായിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് വളപ്പില്‍ നടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍,
ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപത്തെ ഒരു കുടുംബത്തെ അപകടാവസ്ഥയിലായ മതില്‍ പുതുക്കിപ്പണിയാന്‍ താലൂക്ക്
വികസനസമിതിയില്‍ പരാതി നല്‍കിയതിന്റെ പേരില്‍
നിലവിലുണ്ടായിരുന്ന മതിലിനേക്കാള്‍ ഉയരത്തില്‍ പ്രതികാരമതില്‍ പണിത് മാനസികമായി പീഡിപ്പിക്കുകയും വയോധികനായ വ്യക്തിക്ക് മൂന്ന് വര്‍ഷത്തോളം ഇത് മൂലം കാറ്റും വെളിച്ചവും നിഷേധിക്കുകയും ചെയ്തത്
സമൂഹമാധ്യമങ്ങളിലും പത്രമാധ്യമങ്ങളിലും വാര്‍ത്തയായി വരികയും ചെയ്തിരുന്നു.
ബ്ലോക്ക് പഞ്ചായത്തിന്റെ പ്രതികാര മതിലിനെതിരെ കുടുംബം ബാനര്‍ ഉയര്‍ത്തി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് കുടുംബം കൃഷ്ണനെതിരെ പരാതി നല്‍കിയിരുന്നു.
