ദേശീയപാതയില്‍ പൂക്കോത്ത്‌നട ബൈപ്പാസ്‌റോഡില്‍ കെട്ടിടം പൊളിച്ച അവശിഷ്ടങ്ങള്‍ തള്ളി.

തളിപ്പറമ്പ്: ദേശീയപാതയില്‍ പൂക്കോത്ത്‌നട ബൈപ്പാസ്‌റോഡില്‍ കെട്ടിടം പൊളിച്ച അവശിഷ്ടങ്ങള്‍ തള്ളി.

പഴയ ചെത്തുകല്ലുകളും കോണ്‍ക്രീറ്റ് പൊടിഞ്ഞ മാലിന്യങ്ങളും ഇക്കൂട്ടത്തിലുണ്ട്.

റോഡരികിലെ താഴ്ച്ചകള്‍ താര്‍ചെയ്ത റോഡുമായി ക്രമീകരിക്കാനാണ് ഈ മാലിന്യം തള്ളിയതെന്നാണ് തോന്നുന്നത്.

തിരക്കേറിയ ഈ റോഡില്‍ തൃച്ചംബരം ഉല്‍സവം കൂടി ആരംഭിക്കുന്നതോടെ ഇത് പൊതുജനങ്ങളുടെ ആരോഗ്യത്തെ പോലും ബാധിക്കുന്ന വിധത്തിലുള്ള അപകടങ്ങള്‍ക്ക് ഇടയാക്കും.

എന്ത് മാലിന്യമായാലും റോഡരികില്‍ നിക്ഷേപിക്കാമെന്ന ചില കരാറുകാരുടെ അഹങ്കാരത്തിന് ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ കൂട്ടുനില്‍ക്കുന്നതാണ് ഇത്തരത്തില്‍ മാലിന്യങ്ങള്‍ പൊതുറോഡില്‍ തള്ളാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.