കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
തളിപ്പറമ്പ്: സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ അക്രമ തേര്‍വാഴ്ചയ്‌ക്കെതിരെയും പുഴകുളങ്ങരയില്‍ ഗാന്ധി പ്രതിമയും കോണ്‍ഗ്രസ് മന്ദിരവും, തൃച്ചംബരത്തെ പ്രിയദര്‍ശിനി മന്ദിരവും,
കോണ്‍ഗ്രസിന്റെ സ്തൂപങ്ങളും, കൊടിമരങ്ങളും തകര്‍ക്കുകയും കോണ്‍ഗ്രസ് മന്ദിരത്തിന് നേരെ പെട്രാള്‍ ബോംബ് എറിയുകയും ചെയ്തതില്‍ പ്രതിക്ഷേധിച്ച് തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റികളുടെ നേതൃത്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
ടി.ജനാര്‍ദ്ദനന്‍, നൗഷാദ് ബ്ലാത്തൂര്‍ എം.വി.രവീന്ദ്രന്‍, ടി.ആര്‍.മോഹന്‍ദാസ്, അഡ്വ.സക്കറിയ കായക്കൂല്‍, രജനി രമാനന്ദ്,
പി.കെ.സരസ്വതി, ഇ.ടി.രാജീവന്‍, വി.രാഹുല്‍, കെ.നബീസബീവി,
എം.എന്‍.പൂമംഗലം, സി.വി.സോമനാഥന്‍, സി.വി.ഉണ്ണി, പി.വി.ഗോപിനാഥന്‍, കെ.രഞ്ജിത്ത്, മാവില പത്മനാഭന്‍, സി.വി.വരുണ്‍ പി.വി.രുഗ്മിണി, പി.പി.വത്സല, ഇ.വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
