കള്ളക്കടത്തുകാരുടെ മുന്നില്‍ സി.പി.എം വിയര്‍ക്കുകയാണെന്ന് സി.എം.പി.ജന.സെക്രട്ടറി സി.പി.ജോണ്‍.

തിരുവനന്തപുരം: കള്ളക്കടത്തു ക്കാരുടെ മുന്നില്‍ സി.പി.എം നിന്ന് വിറയ്ക്കുകയാണെന്നും നല്ല കമ്മ്യൂണിസ്റ്റുകാര്‍ മാറി ചിന്തിക്കണമെന്നും സി.എം പി ജനറല്‍ സെക്രട്ടറി സി.പി ജോണ്‍.

കേരള കോഓപ്പറേറ്റീവ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ 35-ാം സംസ്ഥാന സമ്മേളനം ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

പ്രസിഡന്റ് കൃഷ്ണന്‍ കോട്ടുമല അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.സി.സുമോദ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സി.എം.പി സംസ്ഥാന സെക്രട്ടറി സി.എ അജീര്‍, സഹകരണ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എം.പി സാജു, എച്ച്.എം.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ടോമി മാത്യു,

എച്ച് എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ചാരുപാറ രവി, ആര്‍.എം.പി സംസ്ഥാന പ്രസിഡന്റ് ടി.എല്‍ സന്തോഷ്,

വി.കെ.രവീന്ദ്രന്‍, എച്ച്.എം.എസ് ജില്ലാ പ്രസിഡന്റ് എം.ആര്‍ മനോജ്, അഷറഫ് മണക്കടവ്, സുധീഷ് കടന്നപ്പള്ളി, കാഞ്ചന മേച്ചേരി, മിനി രമേശ്, കെ.എ.കുര്യന്‍, അനീഷ് ചേനക്കര, പേയാട് ജ്യോതി, പി.ജി മധു, പി.രജീഷ് എന്നിവര്‍ പ്രസംഗിച്ചു.

രാവിലെ 9 മണിക്ക് ആര്‍.രാമചന്ദ്രന്‍ നായര്‍ നഗറില്‍ കേരള കോഓപ്പറേറ്റീവ് വര്‍ക്കേഴ്‌സ് ഫെഡഷേന്‍ എച്ച് എം.എസ് സംസ്ഥാന പ്രസിഡന്റ് കൃഷ്ണന്‍ കോട്ടുമല പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന നടപടികള്‍ ആരംഭിച്ചത്.