ഗവര്‍ണര്‍രാജിനെതിരെ ദേശീയപ്രക്ഷോഭം വരും- സി.പി.എം സംസ്ഥാന സെക്രട്ടെറി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍.

തളിപ്പറമ്പ്: ബി.ജെ.പി.ഇതര സര്‍ക്കാരുകളെ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ദേശീയ തലത്തില്‍ തന്നെ പ്രക്ഷോഭം വരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍.

കേരളത്തില്‍ ഗവര്‍ണര്‍ക്കെതിരെ നടന്നുവരുന്ന സമരം അതിന്റെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു.

പിണറായിക്കെതിരെ ഗവര്‍ണര്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ മറുപടിപോലും അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം ബക്കളത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവെച്ച് നശിപ്പിച്ച സംഭവത്തിലും പ്രതികളെ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.

എ.കെ.ജി.സെന്റര്‍ ആക്രമണം ഇ.പി.ജയരാജന്‍ നടത്തിച്ചതാണെന്ന മട്ടില്‍ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക് യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തിയപ്പോള്‍ മിണ്ടാട്ടമില്ലാതായെന്നും അദ്ദേഹം പറഞ്ഞു.

വളരെ വര്‍ഷങ്ങളായി കെ.സുധാകരന് ആര്‍.എസ്.എസുമായി ബന്ധമുണ്ടെന്നും, അതിന്റെ തെളിവാണ് സുധാകരന്റെ വെളിപ്പെടുത്തലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ആര്‍.എസ്.എസുകാര്‍ക്ക് പള്ളി തകര്‍ക്കാന്‍ അവസരമുണ്ടാക്കി കൊടുക്കുകയാണ് സുധാകരന്‍ ചെയ്തതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ കുറ്റപ്പെടുത്തി.

എങ്ങിനെയാണ് ഇത്തരമൊരാളെ വെച്ച് യു.ഡി.എഫിനും കോണ്‍ഗ്രസിനും മുന്നോട്ട് പോകാനാവുക എന്നും എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

പ്രക്ഷോഭം നടത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്, പക്ഷെ, മേയര്‍ ആര്യാ രാജേന്ദ്രന്‍ സ്ഥാനം രാജിവെക്കില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ആതേ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.