ക്ഷീരകര്‍ഷക സമ്പര്‍ക്ക പരിപാടി കല്ലിങ്കീല്‍ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: ബ്ലോക്ക് ക്ഷീര വികസന യൂണിറ്റിന്റെയും തളിപ്പറമ്പ് ക്ഷീരവ്യവസായ സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ക്ഷീരകര്‍ഷക സമ്പര്‍ക്ക പരിപാടി നടന്നു.

തളിപ്പറമ്പ് ക്ഷീരവ്യവസായസംഘം ഹാളില്‍ നടന്ന പരിപാടി നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പ്ത്മനാഭന്‍ ഉദ്ഘാടനം ചെയ്തു.

എം.വല്‍സനാരായണന്‍ അധ്യക്ഷത വഹിച്ചു.

നഗരസഭാ സ്ഥിരം സമിതി ചെയര്‍മാന്‍ പി.പി.മുഹമ്മദ് നിസാര്‍, സി.നാരായണന്‍, ടി.റോജ, രമേശന്‍ മാണുക്കര എന്നിവര്‍ പ്രസംഗിച്ചു.

ശുദ്ധമായ പാലുല്‍പ്പാദനം എന്ന വിഷയത്തില്‍ കാവ്യശ്രീ സുരേന്ദ്രന്‍, തീറ്റപ്പുല്‍കൃഷിയെക്കുറിച്ച് ജോയ് ജയകുമാര്‍, കറവപ്പശുക്കളിലെ രോഗങ്ങളും നിയന്ത്രണമാര്‍ഗങ്ങളും എന്ന വിഷയത്തില്‍ ഡോ.വി.ആര്‍.സുരേഷ്‌കുമാര്‍ എന്നിവര്‍ ക്ലാസുകളെടുത്തു.

ക്ഷീരകര്‍ഷകരുടെ മക്കളില്‍ ഉന്ന വിജയം നേടിയവരെ പരിപാടിയില്‍ അനുമോദിച്ചു.