കോട്ടക്കീല്‍ പാലത്തില്‍ അപകടക്കെണിയൊരുക്കി പി.ഡബ്ല്യു.ഡി

പരിയാരം:വാഹനയാത്രികര്‍ക്ക് അപകടകെണിയൊരുക്കി പി.ഡബ്ല്യു.ഡി പാലം വിഭാഗം.

പട്ടുവംകടവ്-കോട്ടക്കീല്‍ പാലത്തിന്റെ ഇരുവവശങ്ങളിലും പാലവും റോഡും തമ്മില്‍ ചേരുന്ന ഭാഗത്താണ് ഈ കെണിയൊരുക്കിയിരിക്കുന്നത്.

രണ്ടു വശങ്ങളിലും റോഡുമായി ചേരുന്ന ഭാഗം താഴ്ന്നിട്ടാതിനാല്‍ പരിചയമില്ലാതെ വാഹനമോടിക്കുന്നവര്‍ ഇവിടെ അപകടത്തില്‍ പെടുന്നത് നിത്യസംഭവമാണ്.

നൂറുകണക്കിനാളുകള്‍ വാഹനവുമായി കടന്നുപോകുന്ന പാലത്തിലാണ് അധികൃതര്‍ ഈ അപകടകെണിയൊരുക്കിവെച്ചിരിക്കുന്നത്.

പാലവും റോഡും ചേരുന്ന ഭാഗത്ത് ഇത്തരത്തിലൊരു താഴ്ച്ച ഒരു സ്ഥലത്തും കാണുന്നില്ലെന്നിരിക്കെ ഇവിടെ എന്തുകൊണ്ടാണെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല.

നിരവധിതവണ നാട്ടുകാര്‍ ഇക്കാര്യം പൊതുമരാമത്ത് വകുപ്പിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടിയില്ല.

ഇരുചക്രവാഹനയാത്രികരാണ് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത്. പ്രശ്‌നത്തിന് അടിയന്തിര പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.