ധര്‍മ്മസ്ഥലയെ തകര്‍ക്കാന്‍ നടന്നത് ആസൂത്രിത നീക്കം-സ്വാമി സാധു വിനോദന്‍
ധര്‍മ്മസ്ഥല: ലോകപ്രശസ്ത തീര്‍ത്ഥാടനകേന്ദ്രമായ ധര്‍സ്ഥലയെ തകര്‍ക്കാന്‍ നടന്നത് ആസൂത്രിത നീക്കമാണെന്ന് സ്വാമി സാധുവിനോദന്‍.

പുണ്യസ്ഥലമായ ധര്‍മ്മസ്ഥലയെക്കുറിച്ച് നടന്ന കുപ്രചരണങ്ങള്‍ അസ്ഥാനത്താണെന്ന് ദൈവം ലോകത്തിന് കാട്ടിക്കൊടുത്തിരിക്കയാണെന്നും ചീമേനി അവധൂതാശ്രമം സ്ഥാപകന്‍ സ്വാമി സാധുവിനോദന്‍ പറഞ്ഞു.
ധര്‍മ്മസ്ഥലയില്‍ ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ശക്തിയും കഴിയവും കൊണ്ട് സമൂഹത്തിന് നല്ലകാര്യങ്ങളാണ് ചെയ്യേണ്ടതെന്നും ലോകത്തിന് ക്ലേശങ്ങള്‍ ഉണ്ടാക്കുന്ന പ്രചാരണം നടത്തരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ധര്‍മ്മം എവിടെയുണ്ടോ അവിടെ വിജയമുണ്ടെന്ന് തെളിഞ്ഞിരിക്കയാണെന്നും സ്വാമികള്‍ പറഞ്ഞു.
ധര്‍മ്മത്തിന്റെ പേരില്‍ അറിയപ്പെടുന്ന പുണ്യസ്ഥലം പഞ്ച മഹാ യജ്ഞങ്ങള്‍ വളരെ ഭംഗിയായി നടക്കുന്നതിനാല്‍ സത്യവും വാസ്തവവും സമൂഹത്തിന് മനസിലായി.
കൂടുതല്‍ ശക്തമായ രീതിയില്‍ പുണ്യപ്രവര്‍ത്തനങ്ങള്‍ തുടരുന്ന ഇവിടേക്ക് ഭക്തജനങ്ങള്‍കൂടുതലായി എത്തിച്ചേരുകയാണെന്നും അദ്ദേഹം പറഞ്ഞു.
