നോണ്‍സ്‌റ്റോപ്പ് ചിരിയുടെ 38 വര്‍ഷം-ധീം തരികിട തോം.
ചിരിയടങ്ങാത്ത 38 വര്‍ഷം പൂര്‍ത്തിയാക്കുകയാണ് പ്രിയദര്‍ശന്‍ കഥയും സംവിധാനവും നിര്‍വ്വഹിച്ച ധീം തരികിട തോം.
1986 ജൂലൈ 18 ന് റിലീസ് ചെയ്ത ഈ സിനിമ പുറത്തിറങ്ങിയ സമയത്ത് അത്രവലിയ ഹിറ്റൊന്നുമായില്ലെങ്കിലും മലയാളത്തില്‍ പുറത്തിറങ്ങിയ ഹാസ്യ ചിത്രങ്ങളില്‍ മികച്ചുനില്‍ക്കുന്ന ഒരുസിനിമ തന്നെയാണ്.
നെടുമുടി വേണു, ശ്രീനിവാസന്‍, മണിയന്‍പിള്ള രാജു, ശങ്കര്‍, ജഗതി, കുതിരവട്ടം പപ്പു, മണവാളന്‍ ജോസഫ്, ലിസി. സൂര്യ, ബോബി കൊട്ടാരക്കര, കമലാ കാമേഷ്, കൊതുകുനാണപ്പന്‍, രാഗിണി എന്നിവരാണ് പ്രധാന വേഷങ്ങളില്‍.
തിരക്കഥ, സംഭാഷണം: വി.ആര്‍.ഗോപാലകൃഷ്ണന്‍, ക്യാമറ-എസ്.കുമാര്‍, എഡിറ്റര്‍ എന്‍.ഗോപാലകൃഷ്ണന്‍, കല-കൃഷ്ണന്‍കുട്ടി, പരസ്യം-ആര്‍.കെ, ആനന്ദ് മൂവീ ആര്‍ട്‌സിന്റെ ബാനറില്‍ ആനന്ദ് നിര്‍മ്മിച്ച സിനിമ വിതരണം ചെയ്തത് ഗാന്ധിമതി.
ഒരു ബാലൈ ട്രൂപ്പുമായി ബന്ധപ്പെട്ട് വികസിക്കുന്ന സിനിമ എത്ര തവണ കണ്ടാലും ചിരിക്ക് ഒരു കുറവുമില്ല.
എസ്.രമേശന്‍ നായര്‍ എഴുതിയ വരികള്‍ക്ക് എം.ജി.രാധാകൃഷ്ണന്റെ സംഗീതം.
മൂന്ന് ഗാനങ്ങള്‍ രചിച്ച് സംഗീതം പകര്‍ന്ന് പാടിയത് നെടുമുടി വേണു.
കിക്കിരിമുട്ടത്തെ കീരിക്കാട് തിയേറ്റേഴ്‌സ് എന്ന ബാലൈ ട്രൂപ്പിന്റെ കഥ അതീവ രസകരമായിട്ടാണ് പ്രിയദര്‍ശന്‍ അവതരിപ്പിക്കുന്നത്.
