സ്വകാര്യബസില്‍ നിന്നും 100 ലിറ്റര്‍ ഡീസല്‍ മോഷ്ടിച്ചതായി പരാതി.
പരിയാരം: ബസ്സില്‍ നിന്ന് ഡീസല്‍ മോഷണം പോയതായി പരാതി.

പഴയങ്ങാടി-പയ്യന്നൂര്‍ റൂട്ടിലോടുന്ന കാളിന്ദി ബസില്‍ നിന്നും നൂറ് ലിറ്ററിലധികം ഡീസല്‍ മോഷണം പോയതായിട്ടാണ് ബസുടമ ടി.വി.രവീന്ദ്രന്‍ പരിയാരം പോലീസില്‍ പരാതി നല്‍കിയത്.
ചൊവ്വാഴ്ച്ച രാത്രി രാമപുരം മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം പുഴയോരത്ത് നിര്‍ത്തിയിട്ടതായിരുന്നു.
രാത്രി പത്ത് മണിക്ക് ജീവനക്കാര്‍ പോയതിന് ശേഷമാണ് മോഷണം നടന്നതെന്ന് ബസുടമ പറഞ്ഞു.
പരിയാരം പോലീസ് കേസെടുത്തു.
കഴിഞ്ഞ മാസം ഇവിടെ നിര്‍ത്തിയിട്ട നിര്‍മ്മാല്യം ബസില്‍ നിന്നും ബാറ്ററികള്‍ മോഷണം പോയിരുന്നു.
ഓട്ടത്തിനിടയില്‍ ബസ് നിന്നുപോയപ്പോള്‍ നടത്തിയ പരിശോധനയിലാണ് ഡീസല്‍ മോഷ്ടിച്ചത് വ്യക്തമായത്.
പരിയാരം പോലീസ് അന്വേഷണമാരംഭിച്ചു.
