വയോധികയായ അമ്മായിയമ്മക്ക് മര്‍ദ്ദനം മരുമകളുടെയും സഹോദരന്റെയും പേരില്‍ കേസ്.

കണ്ണൂര്‍: മകന്‍ വാങ്ങിവെച്ച സാരി എടുക്കാന്‍ വന്ന അമ്മയെ മകന്റെ ഭാര്യയും സഹോദരനും ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി.

പുഴാതി കൊറ്റാളിയിലെ സൗപര്‍ണ്ണഇകയില്‍ എം.സുലോചനക്കാണ്(72)മര്‍ദ്ദനമേറ്റത്.

ഡിസംബര്‍ എട്ടിന് വൈകുന്നേരം മൂന്നിനായിരുന്നു സംഭവം.

സുലോചനയുടെ മകന്‍ ഷിനില്‍ താമസിക്കുന്ന വീട്ടിലേക്ക് സാരി എടുക്കാന്‍ വന്ന സുലോചനയെ ഷിനിലിന്റെ ഭാര്യ രമ്യയും സഹോദരന്‍ രതീശനും ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും  തള്ളി താഴെയിടുകയും ചെയ്തുവെന്നാണ് പരാതി.

രമ്യയുടെയും രതീശന്റെയും പേരില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.