കൂടുതല്‍ പണം കൂടുതല്‍ സ്വര്‍ണ്ണം-ഭര്‍ത്താവിനെതിരെ കേസ്.
രാജപുരം: സ്ത്രീധനപീഡനം, തിരുവനന്തപുരം സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ കരിവേടകം സ്വദേശിയായ ഭര്‍ത്താവിന്റെ പേരില്‍ രാജപുരം പോലീസ് കേസെടുത്തു.
തിരുവനന്തപുരം വട്ടപ്പാറ പള്ളിവിളയില്‍ കൈരളിനഗര്‍ രേവതിഭവനില്‍ രേവതി ഹരികൃഷ്ണന്റെ പരാതിയിലാണ് കേസ്.
പടുവി ശങ്കരംപാടിയിലെ കാവുംകുന്നേല്‍ വീട്ടില്‍ അഖില്‍ രാജീവിന്റെ(30)പേരിലാണ് കേസ്.
2022 ഏപ്രില്‍ 28 ന് വിവാഹിതരായ ഇരുവരും കരിവേടകത്തെ വീട്ടില്‍ താമസിച്ചുവരവെ 2022 നവംബര്‍ 23 മുതല്‍ 2025 ജനുവരി 14 വരെയുള്ള കാലയളവില്‍ കൂടുതല്‍ പണവും സ്വര്‍ണവും ആവശ്യപ്പെട്ട് ശാരീരിക മാനസിക പീഡനങ്ങള്‍ നടത്തി എന്നാണ് പരാതി.
