ഡോ.ഷീബാ ദാമോദര്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പാള്‍

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ പുതിയ വൈസ് പ്രിന്‍സിപ്പാളായി ഡോ. കെ.പി ഷീബാ ദാമോദര്‍ ചുമതലയേറ്റു.

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ചുമതലയേറ്റത്. കഴിഞ്ഞദിവസം ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചതോടെയാണ് പുതിയമാറ്റം.

ബെല്ലൂര്‍ എ ഐ എം.എസില്‍ നിന്നും എം.ബി.ബി.എസ് ബിരുദവും കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നും ഫാര്‍മക്കോളജി

വിഭാഗത്തില്‍ പി.ജിയും കരസ്ഥമാക്കിയ ഡോ.ഷീബാ ദാമോദര്‍ കഴിഞ്ഞ 7 വര്‍ഷമായി മെഡിക്കല്‍ കോളേജ് ഫാര്‍മക്കോളജി വിഭാഗം മേധാവിയാണ്.

കാസര്‍ഗോഡ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.എ.വി.രാമദാസിന്റെ പത്‌നിയാണ്.