ദുബായില്‍ ഇത്തവണ എക്‌സ്‌പോയൊടൊപ്പം സ്‌കൈഡൈവിംഗിനും സഞ്ചാരികളുടെ തിരക്കേറി-
Report–കെ.എല്‍.മുബാറക്ക്(പ്രത്യേക ലേഖകന്‍-യു.എ.ഇ)
ദുബായ്: ദുബായ് എക്‌സ്‌പോ നഗരി സന്ദര്‍ശിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരങ്ങള്‍ പ്രവഹിക്കുന്ന ദുബായില്‍ സ്‌കൈ ഡൈവിങ്ങിനും ഇത്തവണ നിരവധിപേരാണ് എത്തിച്ചേര്‍ന്നത്.
സമാനതകളില്ലാത്ത വിസ്മയ വിനോദമായ സ്‌കൈഡൈവിംഗ് ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവിച്ചറിയണമെന്ന ആഗ്രഹത്തില്‍ എത്തിച്ചേരുന്ന സഞ്ചാരികള്‍
13,000 ഫീറ്റ് ഉയരത്തില്‍ നിന്നും ചെറുവിമാനത്തില്‍
ആകാശത്തിലേക്ക് ചാടുകയും വായുവില്‍ പറക്കുകയും പിന്നീട് പാരച്യൂട്ടില്‍ താഴെ സുരക്ഷിതമായി എത്തിച്ചേരുകയും ചെയ്യുന്നതിന്റെ ത്രില്‍ ശരിക്കും അനുഭവിച്ചറിയുന്നുണ്ട്.
ആകാശത്തില്‍ പറക്കുന്ന അനുഭവം അനിര്‍വചനീയവും അസാധാരണവുമായ ഒരനുഭവമാണെന്ന് പരിയാരത്തെ പൊതുപ്രവര്‍ത്തകന്‍ കെ.പി.മൊയ്തുവിന്റെ മകനും എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയുമായ തഷ്ഫീം കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞു.
യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും മറ്റുമുള്ള വിദഗ്ദ്ധരായ പരിശീലകരുടെ സഹായത്തോടെ നടത്തുന്ന സ്‌കൈഡൈവിങ്ങിലും
എക്‌സ്‌പോ പോലുള്ള ഒട്ടേറെ വിനോദ പരിപാടികളിലും പങ്കെടുക്കാന്‍ മാത്രമായി ഒട്ടേറെ രാജ്യങ്ങളില്‍ നിന്ന് ഈ കോവിഡ് പ്രതിസന്ധിയിലും പതിനായിരക്കണക്കിനാളുകളാണ് കുടുംബസമേതം എത്തിച്ചേര്‍ന്നത്.