ആന്തൂരിലെ 28 വാര്‍ഡുകളിലും ഇലഞ്ഞിമരം നടുന്നു-

കെ.സി.മണികണ്ഠന്‍നായര്‍ തൈകള്‍ നഗരസഭാ അധികൃതര്‍ക്ക് കൈമാറി-

ധര്‍മ്മശാല: സംസ്‌കൃതി കേരളയുടെ 2022ല്‍ 2022 ഇലഞ്ഞി തൈ നടല്‍ എന്ന കര്‍മ്മ പരിപാടിയുടെ ഭാഗമായി ആന്തൂര്‍ നഗരസഭയിലെ 28 വാര്‍ഡുകളിലും പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് നടാനുള്ള 28

ഇലഞ്ഞി തൈകള്‍ ചെയര്‍മാന്‍ പി. മുകുന്ദന്റെ സാന്നിദ്ധ്യത്തില്‍ ആന്തൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ വി.സതീദേവിക്ക് ജില്ല കോ-ഓര്‍ഡിനേറ്റര്‍ കെ.സി.മണികണ്ഠന്‍ നായര്‍ കൈമാറി.

ചടങ്ങില്‍ ജില്ല കണ്‍വീനര്‍മാരായ വിജയ് നീലകണ്ഠന്‍, പി.വി.സതീഷ് കുമാര്‍, സതീശന്‍ തില്ലങ്കേരി, പി.ടി.മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.

ചടങ്ങില്‍ പങ്കെടുത്ത ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരനും ഇലഞ്ഞി തൈ സമ്മാനിച്ചു.

പരിസ്ഥിതി സംരക്ഷണത്തിനായി രാജേഷ് അടക്കാപ്പുത്തൂര്‍ 2013 ല്‍ തുടങ്ങി വെച്ച കൂട്ടായ്മയാണ് സംസ്‌കൃതി കേരള അന്നുമുതല്‍ മാവ്, പ്ലാവ്, വേപ്പ്, ഞാവല്‍, ആല്‍മരം തുടങ്ങിയവ നട്ട് സംരക്ഷിച്ചിവരികയാണ്.

2021 ല്‍ 2021 അശോകമരം നട്ടു. ഈ വര്‍ഷം 2022 ഇലഞ്ഞിമരമാണ് ലക്ഷ്യം. ആദ്യ ഇലഞ്ഞിമരം സംസ്ഥാനതല ഉദ്ഘാടനമായി പിള്ളയാര്‍ കോവിലില്‍ ജനുവരി മാസത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നട്ട് ഉദ്ഘാടനം ചെയ്തിരുന്നു.

2000 തൈകള്‍ ഇതിനോടകം തന്നെ സംസ്ഥാനത്തുടനീളം നട്ടുകഴിഞ്ഞു. 28 ഇലഞ്ഞി മരം ആന്തൂരിലെ എല്ലാ വാര്‍ഡുകളിലും പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് നടുകയാണ്.