കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കര്‍ പാസ്പോര്‍ട്ട് സേവാ കേന്ദ്രം സന്ദര്‍ശിച്ചു.
റിപ്പോര്‍ട്ട്-പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യുറോ(തിരുവനന്തപുരം)
തിരുവനന്തപുരം: വിദേശകാര്യ മന്ത്രി ഡോ.എസ്.ജയ്ശങ്കര് തിരുവനന്തപുരത്തെ പാസ്പോര്‍ട്ട് സേവാ കേന്ദ്രം (പിഎസ്കെ) സന്ദര്‍ശിച്ചു.

റീജണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ ആഷിഖ് കാരാട്ടില്‍ പിഎസ്കെയുടെ പ്രവര്‍ത്തന പുരോഗതിയെ കുറിച്ച് മന്ത്രിയെ ധരിപ്പിച്ചു.
പിഎസ്കെയുടെ പ്രവര്‍ത്തനം അവലോകനം ചെയ്ത ശേഷം ഡോ.ജയ്ശങ്കര് സംതൃപ്തി രേഖപ്പെടുത്തി.
പിഎസ്കെയുടെ ഉദ്യോഗസ്ഥരുമായും ജീവനക്കാരുമായും പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിന്റെ വിവിധ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനായി എത്തിയ ജനങ്ങളുമായും അദ്ദേഹം സംവദിച്ചു.
പാസ്പോര്‍ട്ട് സേവ ഒരു അഭിമാനകരമായ പൊതു സേവനമാണെന്നും സേവനങ്ങള്‍ ദ്രുതഗതിയില്‍ നല്കുമ്പോള് ജനങ്ങള്‍ അഭിനന്ദിക്കുമെന്നും ഡോ. ജയശങ്കര്‍ പറഞ്ഞു.
വിദേശകാര്യ മന്ത്രി തലസ്ഥാനത്തെ തൈക്കാട്ടുള്ള പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് ഓഫീസും സന്ദര്‍ശിച്ചു.
പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സിന്റെ ചുമതലയുള്ള ടി.ആര്.മിഥുനുമായി അദ്ദേഹം ആശയവിനിമയം നടത്തി.
പിഒഇ ഓഫീസിന്റെ പ്രവര്‍ത്തനവും മന്ത്രി അവലോകനം ചെയ്തു.
നേരത്തെ, തിരുവനന്തപുരം കഴക്കൂട്ടത്ത് 4 വരി എലിവേറ്റഡ് ഹൈവേയുടെ നിര്‍മാണ പുരോഗതിയും ഡോ. ജയശങ്കര്‍ അവലോകനം ചെയ്തു.
