വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചു നല്‍കിയ സംഘം പിടിയില്‍.
കാഞ്ഞങ്ങാട്: വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച് നല്‍കിയ സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍.
കാഞ്ഞങ്ങാട് പുതിയകോട്ടയില്‍ പ്രവര്‍ത്തിക്കുന്ന നെറ്റ് ഫോര്‍ യു സൈബര്‍ എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ ക്ലായിക്കോട് മുഴക്കോത്തെ നന്ദാവനത്തില്‍ പി.രവീന്ദ്രന്‍(51), കൊവ്വല്‍ പള്ളി കളനാട് നിവാസില്‍ കെ.സന്തോഷ്‌കുമാര്‍(45)എന്നിവരെയാണ് ഹോസ്ദുര്‍ഗ് പോലീസ്പിടികൂടിയത്.
ഷിഹാബ് എന്നയാള്‍ക്കാണ് ഇവര്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച് നല്‍കിയത്.
ഇന്നലെ രാവിലെ 11.30 നാണ് പോലീസ് സ്ഥാപനം റെയിഡ്‌ചെയ്ത് ഹാര്‍ഡ്ഡിസ്‌ക്കുകളും ലാപ്‌ടോപ്പുകളും ഉള്‍പ്പെടെ പിടിച്ചെടുത്തത്.
ഇവര്‍ വ്യാപകമായി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച് നല്‍കിയതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
