ആദിവാസി ദമ്പതികള്‍ക്ക് നേരെ വെടിയുതിര്‍ത്തു-ഈശ്വരന്‍ അറസ്റ്റില്‍-

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികല്‍ക്കുനേരെ വെടിയുതിര്‍ത്ത ഭൂവുടമ അറസ്റ്റില്‍.

അട്ടപ്പാടി പാടവയലില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം.

എയര്‍ഗണ്‍ ഉപയോഗിച്ചാണ് വെടിവെച്ചതെന്ന് പോലീസ് പറഞ്ഞു.

പശുക്കളെ തീറ്റാനായി കൃഷിയിടത്തില്‍ ഇറങ്ങിയപ്പോഴാണ് ആദിവാസി ദമ്പതികളായ നഞ്ചക്കും ചെല്ലിക്കും നേരെ അക്രമം നടന്നത്.

അറസറ്റിലായ ഈശ്വരന്‍ മൂന്നുതവണയാണ് ദമ്പതികള്‍ക്ക് നേരെ വെടിവെച്ചത്.

ഓടിമാറിയതുകൊണ്ട് മാത്രമാണ് വെടിയേല്‍ക്കാതിരുന്നതെന്നും പോലീസ് പറഞ്ഞു.