മൂന്ന് കുലുക്കിക്കുത്തുകാര്‍ പോലീസ് പിടിയില്‍
ചിറ്റാരിക്കല്‍: കുലുക്കിക്കുത്ത് ചൂതാട്ടം നടത്തിയ മൂന്നുപേരെ ചിറ്റാരിക്കല്‍ പോലീസ് പിടികൂടി.

കമ്പല്ലൂരിലെ താഴെ വീട്ടില്‍ സുനില്‍കുമാര്‍(30), കടുമേനി പിച്ചിനിട്ട് വീട്ടില്‍ പി.എം.ആന്റണി(63), പൊന്നംവയലിലെ ചൂരിക്കാട്ട് വീട്ടില്‍ ഗോപി(54)എന്നിവരാണ് പോലീസ് പിടിയിലായത്.
ഇന്നലെ രാത്രി 11.15 ന് കമ്പല്ലൂര്‍ ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് ഇവരെ എസ്.ഐ കെ.ജി.രതീഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇവരില്‍ നിന്ന് 3450 രൂപയും പോലീസ് പിടിച്ചെടുത്തു.
