മൊബൈല്‍ ടവറിന്റെ ജനറേറ്ററിന് തീപിടിച്ചു.
തൃക്കരിപ്പൂര്‍: മൊബൈല്‍ ഫോണ്‍ ടവറിലേക്ക് വൈദ്യുതി എത്തിക്കുന്ന ജനറേറ്ററിന് തീപിടിച്ചു.

തൃക്കരിപ്പൂര്‍ മാച്ചിക്കാട് ആയിറ്റി തൊട്ടിയിലാണ് സംഭവം.
ഇന്‍ഡെക്‌സ് കമ്പനിയുടെ ടവറിലെ ജനറേറ്റര്‍ കേടായതിനെ തുടര്‍ന്ന് താല്‍ക്കാലികമായി എത്തിച്ച ജനറേറ്ററിനാണ് തീപിടിച്ചത്.
പിക്കപ്പ് വാനില്‍ സ്ഥാപിച്ച ജനറേറ്ററും വാഹനവും കത്തിനശിച്ചു.
കെ.എല്‍.13 എം 0499 പിക്കപ്പ് വാനിലാണ് ജനറേറ്റര്‍ സ്ഥാപിച്ചിരുന്നത്.
തൃക്കരിപ്പൂര്‍ അഗ്നിശമനനിലയത്തിലെ അസി.സ്റ്റേഷന്‍ ഓഫീസര്‍ എന്‍.കുര്യാക്കോസിന്റെ നേതൃത്വത്തിലെത്തിയ സംഘത്തിലെ ഗ്രേഡ് എ.എസ്.ടി.ഒ പി.ഭാസ്‌ക്കരന്‍,
എസ്.എഫ്.ആര്‍.ഒ ഗണേശന്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍ ഇന്ദ്രജിത്ത്, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ നിഖില്‍ ബാബു, പ്രിയേഷ് സോള്‍വിന്‍, കെ.വി.സന്തോഷ്‌കുമാര്‍, ഹോംഗാര്‍ഡുമാരായ മോഹനന്‍, രമേശന്‍ എന്നിവര്‍ ചേര്‍ന്നാണ് തീയണച്ചത്.
ഫോംമും വെള്ളവും ചേര്‍ത്ത മിശ്രിതം പമ്പുചെയ്താണ് സേന തീ നിയന്ത്രണവിധേയമാക്കിയത്.
