മോഷണംപോയ സ്വര്‍ണമാല ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
പരിയാരം: വ്യായാമ പരിശീലന കേന്ദ്രത്തില്‍ പരിശീലനത്തിന് മോഷണംപോയ അഞ്ചുപവന്‍ സ്വര്‍ണമാല ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

പിലാത്തറ ഭാരത് റോഡിലെ അപ്പാര്‍ട്ട്മെമെന്റില്‍ താമസിക്കുന്ന നിധിന്റെ ഭാര്യ അമൃത (28)യുടെ മാലയാണ് പിലാത്തറയിലെ പ്രാണാ ജിംനേഷ്യത്തിലെ ഡ്രസ്സിംഗ് റൂമില്‍ നിന്നും കണ്ടെത്തിയത്.
അമൃതയുടെ പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണത്തില്‍ പിടിക്ക പ്പെടുമെന്ന ഘട്ടത്തിലാണ് മോഷ്ടാവ് അഞ്ച് പവന്റെ മാല ഡ്രസ്സിംഗ് മുറിയില്‍ ഉപേക്ഷിച്ചത്.
കഴിഞ്ഞ ദിവസം പോലീസ് സംഘം ജിംനേഷ്യത്തില്‍ പരിശീലനത്തിനെത്തുന്നവരെ ചോദ്യം ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് മാല ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ഈ മാസം രണ്ടിനും നാലിനുമിടയിലാണ് ജിംനേഷ്യത്തില്‍ വ്യായാമ പരിശീലനത്തിന് പോയ യുവതിയുടെ ബാഗില്‍ സൂക്ഷിച്ചിരുന്ന മാല മോഷണം പോയത്.
വീട്ടിലെത്തിയശേഷം ബാഗ് പരിശോധിച്ചപ്പോള്‍ മാല നഷ്ടപ്പെട്ടതായി മനസിലാക്കിയ ശേഷം ജിംനേഷ്യത്തിലും മറ്റും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടത്താനായിരുന്നില്ല. തുടര്‍ന്നാണ് പരിയാരം പോലീസില്‍ പരാതി നല്‍കിയത്.
