സര്‍ക്കാര്‍ അറിയിപ്പുകള്‍-(7-1-2022)-പാര്‍ട്ട്-2
സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അഭിമുഖം
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജനുവരി 12ന് രാവിലെ 10 മണി മുതല്‍ രണ്ട് മണി വരെ അഭിമുഖം നടത്തുന്നു. സ്റ്റാഫ് നഴ്‌സ്, ഗസ്റ്റ് റിലേഷന്‍ എക്‌സിക്യൂട്ടീവ്, കാള്‍സെന്റര്‍ എക്‌സിക്യൂട്ടീവ്, ഇലക്ട്രീഷ്യന്‍, പ്ലംബര്‍, ഓഫീസ് അഡ്മിന്‍, ഇന്റീരിയര്‍ ഡിസൈനര്‍, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. യോഗ്യത: ബി എസ് സി (നഴ്‌സിങ്)/ ജി എന്‍ എം (രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം), എം ബി എ, ഡിഗ്രി/ ബി എച്ച് എം/ എം എച്ച് എം, ഡിപ്ലോമ ഇന്റീരിയര്‍ ഡിസൈനിങ്, ബി ടെക്ക്/ ഐ ടി ഐ ഇലക്ട്രീഷ്യന്‍, പ്ലംബര്‍. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിന് ഹാജരാകാം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും രജിസ്‌ട്രേഷന്‍ സ്ലിപ് സഹിതം ഹാജരായി ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. ഫോണ്‍: 0497-2707610, 6282942066.
ക്വട്ടേഷന്‍ ക്ഷണിച്ചു
പൊതുമരാമത്ത് നിരത്ത് പരിപാലന വിഭാഗം അസി.എക്‌സി.എഞ്ചിനീയറുടെ കണ്ണൂര്‍ മെയിന്റനന്‍സ് ഡിവിഷന്‍, സബ് ഡിവിഷന്‍ ഓഫീസുകളിലേക്ക് 1500 സിസിയില്‍ താഴെയുള്ള ടാക്‌സി പെര്‍മിറ്റുള്ള വാഹനങ്ങള്‍ക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 10ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 9447548783.
മികച്ച ലൈബ്രേറിയന്മാര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു-
2022 ല്‍ കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ ജില്ലയിലെ മികച്ച ലൈബ്രേറിയന്‍, വനിതാ പുസ്തക വിതരണ പദ്ധതിയിലെ ലൈബ്രേറിയന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ലൈബ്രേറിയനായി തളിപ്പറമ്പ് താലൂക്കിലെ കൂവോട് പബ്ലിക്ക് ലൈബ്രറിയന്‍ എം വി ഗോപാലനെയും വനിതാ പുസ്തക വിതരണ പദ്ധതിയിലെ മികച്ച വനിത ലൈബ്രേറിയനായി ഇരിട്ടി താലൂക്കിലെ സമദര്‍ശിനി ഗ്രന്ഥാലയത്തിലെ എം വി ശ്രീനയെയും തെരഞ്ഞെടുത്തു. പുരസ്‌കാരങ്ങള്‍ പുസ്തകോത്സവ വേദിയില്‍ വിതരണം ചെയ്യും.
വൈദ്യതി മുടങ്ങും
കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മിനി, കരിങ്കല്‍കുഴി, ദുര്‍ഗാടെമ്പിള്‍, കൊളച്ചേരി പഞ്ചായത്ത്, രജനി, പാടിക്കുന്ന്, മയ്യില്‍ ഗ്രാനൈറ്റ്, ടി വി കെ കോപ്ലക്‌സ്, എ കെ ആര്‍ ക്രഷര്‍, യൂണിലൈഫ്, ടാഗോര്‍ വുഡ്, കെ എം സ്റ്റീല്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി എട്ട് ശനി രാവിലെ 8.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും. ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചുടല, ചാലില്‍ മെട്ട, പൊലുപ്പില്‍ കാവ്, കടാങ്കോട് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി എട്ട് ശനി രാവിലെ രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും. ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷനിലെ കോഫീ ഹൗസ്, ബി എഡ് കോളേജ്, ആരാം, ധര്‍മ്മശാല ഒന്ന്, ധര്‍മ്മശാല രണ്ട്്, ബി എസ് എന്‍ എല്‍, റിലയന്‍സ്, യൂണിവേഴ്‌സിറ്റി, എഞ്ചിനീയറിങ് കോളേജ്, മാവ പ്ലാസ്റ്റിക്, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി എട്ട് ശനി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
സ്‌പെഷ്യല്‍ എജുക്കേറ്റര്‍; കൂടിക്കാഴ്ച 13 ന്
സമഗ്രശിക്ഷ കേരളം,കണ്ണൂര്‍ ജില്ലയിലെ ബി ആര്‍ സികളില്‍ സ്‌പെഷ്യല്‍ എജുക്കേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ നല്‍കിയവര്‍ക്കുള്ള കൂടിക്കാഴ്ച ജനുവരി 13ന് രാവിലെ 10 മണിക്ക് എസ് എസ് കെ ജില്ലാ പ്രൊജക്ട് ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ ആര്‍ സി ഐ സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസലും പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍: 0497 2707993.
കണ്ണൂര്‍ പുഷ്‌പോത്സവം മാറ്റി
ജില്ലാ അഗ്രി ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റി ജനുവരി 21 മുതല്‍ 31 വരെ കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ നടത്താനിരുന്ന കണ്ണൂര്‍ പുഷ്‌പോത്സവം താല്‍ക്കാലികമായി മാറ്റി. കൊവിഡ് 19, ഒമിക്രോണ്‍ രോഗ ബാധ ഇന്ത്യയിലാകെ ഭീതിതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണിത്. വെള്ളിയാഴ്ച ചേര്‍ന്ന സൊസൈറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റി സംഘടക സമിതി യോഗത്തിന്റേതാണ് തീരുമാനം. സൊസൈറ്റി രക്ഷാധികാരി പി. സി.മിത്രന്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ കെ.എം.ബാലചന്ദ്രന്‍, എം.കെ.മൃദുല്‍, പി.വി.രത്‌നാകരന്‍, ഇ.ജി.ഉണ്ണികൃഷ്ണന്‍, പി.വേണുഗോപാലന്‍ ടി.പി.വിജയന്‍ എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന യുവജന കമ്മീഷന്‍; വാക്ക് ഇന്‍ ഇന്റര്‍വ്യൂ 10ന്
സംസ്ഥാന യുവജന കമ്മീഷന്‍ വിവിധ പദ്ധതികള്‍ക്കായി കോഓര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജനുവരി 10 ന് എറണാകുളം ഗവ.ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് നാല് മണി വരെ നടക്കും. കോളേജ്/കോളനി ജില്ലാ കോഓഡിനേറ്റര്‍ (ഏഴ് ഒഴിവുകള്‍). തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി, വയനാട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ഒഴിവുകള്‍. ഗ്രീന്‍ യൂത്ത് ജില്ലാ കോഓഡിനേറ്റര്‍മാര്‍ (നാല് ഒഴിവ്) കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഒഴിവുകള്‍. യോഗ്യത പ്ലസ്ടു. പ്രായം 18 നും 40 നും ഇടയില്‍. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസം 6000 രൂപ ഹോണറേറിയം ലഭിക്കും. ഫോണ്‍: 0471 2308630.
വിവിധ പഞ്ചായത്തുകളില്‍ ബദല്‍ ഉല്‍പന്ന മേളകള്‍
പ്ലാസ്റ്റിക്ക് ഫ്രീ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ ബദല്‍ ഉല്‍പന്ന മേളകള്‍ സംഘടിപ്പിച്ചു. ചെറുതാഴം ഗ്രാമ പഞ്ചായത്തിലെ പ്ലാസ്റ്റിക് ബദല്‍ ഉല്‍പ്പന്ന മേള പ്രദര്‍ശനം പിലാത്തറ ബസ്സ്റ്റാന്റ് പരിസരത്ത് ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. പാട്യം പഞ്ചായത്ത് ബദല്‍ ഉല്‍പന്ന മേള പഞ്ചായത്ത് പരിസരത്ത് പ്രസിഡണ്ട് ആര്‍ ഷീല ഉദ്ഘാടനം ചെയ്തു. പാപ്പിനിശ്ശേരി പഞ്ചായത്ത് കോമ്പൗണ്ടില്‍ നടന്ന ബദല്‍ മേള പഞ്ചായത്ത് പ്രസിഡന്റ് കെ സുശീല ഉദ്ഘാടനം ചെയ്തു. .തുണി കൊണ്ട് നിര്‍മ്മിച്ച പൂച്ചെട്ടി, തുണി സഞ്ചികള്‍, പേപ്പര്‍ ബാഗ്കള്‍, പേപ്പര്‍ പേന തുടങ്ങി എല്ലാവിധ ബദല്‍ ഉല്‍പന്നങ്ങളും പ്രദര്‍ശനത്തിനുണ്ട്.