കേശദാനത്തിന് സ്ത്രീകള്‍ സന്തോഷത്തോടെ വരിനിന്നു-മാതൃകയായി കുറ്റ്യേരി ഗ്രാമം
തളിപ്പറമ്പ്: കാത്തുസൂക്ഷിച്ച് സംരക്ഷിച്ച സ്ത്രീത്വത്തിന്റെ
അഴകായ സ്വന്തം മുടി കീമോതെറാപ്പി നടത്തി മുടി നഷ്ടമായവര്‍ക്ക് വിഗ്ഗ് നിര്‍മ്മിക്കാനായി മുറിച്ചുനല്‍കാന്‍ അവര്‍ സന്തോഷത്തോടെ വരി നിന്നു.

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കുറ്റ്യേരി ഈസ്റ്റ് വില്ലേജ്കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
ജൂലായ് മൂന്നിന് നടക്കുന്ന കുറ്റ്യേരി ഈസ്റ്റ് സമ്മേളനത്തിന്റ ഭാഗമായി സംഘടിപ്പിച്ച കേശദാനം മഹാദാനം എന്ന അനുബന്ധ പരിപാടിയിലാണ് മുടി മുറിച്ചു നല്‍കിയത്.
കാഞ്ഞിരങ്ങാട് വിദ്യാപോഷിണി വായനശാലയില്‍ നടന്ന പരിപാടി ലൈബ്രറി കൗണ്‍സില്‍ താലൂക്ക് പ്രസിഡന്റ് ടി.വി.ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
എം.മിനി അധ്യക്ഷത വഹിച്ചു.
21 പേരാണ് മുടി നല്‍കാനായി എത്തിയത്. 45 വയസുള്ള പന്നിയൂര്‍ കുരുമുളക് ഗവേഷണകേന്ദ്രം ജീവനക്കാരി ശ്രീജ മുതല്‍ അഞ്ചാം ക്ലാസ് വിദ്യാര്‍്ത്ഥിനിയായ ദേവനന്ദവരെ കേശദാനത്തില്‍ പങ്കാളികളായി.
സഹജീവി സ്‌നേഹത്തിന്റെ സമാനതകളില്ലാത്ത മാതൃകക്ക് തലശ്ശേരി സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ആശാകിരണം പദ്ധതിയുടെ ഭാഗമായിട്ടാണ് വേദിയൊരുക്കിയത്.
ആശാ ജോര്‍ജ്ജ്, എ.രാജേഷ്, ആര്‍.ഗോപാലന്‍ മാസ്റ്റര്‍, മനു സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു. സി.ജീജ, എ.വി.രാധാമണി, ബിന്ദുമോള്‍, എം.വി.അനിത എന്നിവര്‍ നേതൃത്വം നല്‍കി.
