ഹരിത രമേശന് മന്ദ്യത്ത് നാരായണന് അവാര്‍ഡ്.
പരിയാരം: പ്രമുഖ ജീവകാരുണ്യ പ്രവര്ത്തകന് ഹരിത രമേശന് മന്ദ്യന്‍ നാരായണന് അവാര്‍ഡ്.
കരിവെള്ളൂര്‍ സമരസേനാനി മന്ദ്യന്‍ നാരായണന്റെ സ്മരണക്ക് അദ്ദേഹത്തിന്റെ പേരിലുലഌട്രസ്റ്റ് ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.
ജൂണ്‍ -20 ന് തിങ്കളാഴ്ച്ച വൈകുന്നേരം 4 മണിക്ക് പയ്യന്നൂര്‍ കൈരളി മിനി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പരിപാടിയുടെ ഉദ്ഘാടനവും ഉപഹാര വിതരണവും
ടി.ഐ.മധുസൂതതന് എം.എല്‍.എ നിര്‍വ്വഹിക്കും. പെരിങ്ങോം ഹാരീസ് അധ്യക്ഷത വഹിക്കും.
മാത്തില്‍ സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് പി.ശശിധരന് സ്നേഹോപഹാരം വിതരണം ചെയ്യും.
അഭിലാഷ് കണിച്ചേരി, ബഷീര്‍ അറങ്ങാടി, ടി.ഭരതന്, കുഞ്ഞികൃഷ്ണന് കല്ലത്ത്, കെ.വി.രാജു, ബാബു കുന്നുമ്മല്‍, കെ.വി.പവിത്രന് എന്നിവര്‍ പ്രസംഗിക്കും.
ചുരുങ്ങിയ കാലത്തിനകം നിരവധിപേര്‍ക്ക് സമാനതകളില്ലാത്ത സഹായങ്ങളെത്തിച്ചുനല്കിയ മാതമംഗലം കൂട്ടായ്മയുടെ മുഖ്യസംഘാടകനാണ് ഹരിത രമേശന്.
