കണ്ണൂര്‍: ആരോഗ്യവകുപ്പിലെ സ്ഥലംമാറ്റം ഓണ്‍ലൈനിലൂടെ വേണമെന്ന് കേരള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
സ്ഥലംമാറ്റം നടപടിക്രമങ്ങള്‍ ആദ്യമായി ഓണ്‍ലൈന്‍ ആക്കാന്‍ ശ്രമിച്ചത് ആരോഗ്യവകുപ്പിലാണെങ്കിലും ഇപ്പോഴും അത് നടപ്പിലാക്കിയിട്ടില്ല.
അപേക്ഷ ഓണ്‍ലൈനായി സ്വീകരിക്കുകയും ബാക്കി നടപടിക്രമങ്ങളെല്ലാം പരമ്പരാഗത രീതിയില്‍ തുടരുകയും ചെയ്യുന്നത് ആരോഗ്യവകുപ്പിലെ സ്ഥലംമാറ്റത്തിന്റെ സുതാര്യതയെ ചോദ്യം ചെയ്യുന്നതാണ്.
സമയബന്ധിതമായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ ഏപ്രില്‍ മാസങ്ങളില്‍ നടക്കേണ്ടുന്ന സ്ഥലംമാറ്റം സെപ്റ്റംബര്‍ ഒക്ടോബര്‍ മാസത്തിലാണ് നടക്കുന്നത്.
അതുകൊണ്ടുതന്നെ ജോലിസ്ഥലത്ത് കുടുംബമായി താമസിക്കുന്ന ആളുകളെ സംബന്ധിച്ചിടത്തോളം കുട്ടികളുടെ വിദ്യാഭ്യാസം, താമസസ്ഥലം കണ്ടെത്തല്‍ തുടങ്ങിയ വലിയ പ്രതിസന്ധികള്‍ നേരിടുന്നതായി സമ്മേളനം അംഗീകരിച്ചപ്രമേയം പറയുന്നു.
കണ്ണൂര്‍ ശിക്ഷക് സദനിലെ ജോഫ്രി നഗറില്‍ നടന്ന പൊതുസമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.
കേരള ഹെല്‍ത്ത് ഇന്‍സ്‌പെക്ടേഴസ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി.വി.ജീമോന്‍ അധ്യക്ഷത വഹിച്ചു.
പ്രതിനിധി സമ്മേളനം കെ.വി.സുമേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ജന.സെക്രട്ടറി കെ.സുരേഷ്, എന്‍.ജി.ഒ അസോസിയേഷന്‍(എസ്)സംസ്ഥാന പ്രസിഡന്റ് കെ.വി.ഗിരീഷ്‌കുമാര്‍, കേരള ഗവണ്‍മെന്റ് ജെ.പി.എച്ച്.എന്‍.ആന്റ് എസ.യു സംസ്ഥാന വൈസ് പ്രസിഡന്റ് വിനോദിനി റോയ്,
എം.എല്‍.എസ്.പി അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ സി.കെ.ജയേഷ്, കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ.ജി.ഗോപിനാഥ്, എം.ബി.മുരളി, കേരള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഓര്‍ഗനൈസേഷന്‍ ട്രഷറര്‍ രഞ്ജിത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.