പ്രസീതക്ക് നമ്മളേയുള്ളൂ-സഹായിക്കണം-

തളിപ്പറമ്പ്: അള്ളാംകുളം ഒറ്റപ്പാല നഗര്‍ സ്ട്രീറ്റ് നമ്പര്‍ 2-ല്‍ താമസിക്കുന്ന കെ.പ്രസീത പനി ബാധിച്ച് അതീവ ഗുരുതരനിലയിലാണ്.

ഞരമ്പുകള്‍ക്ക് അണുബാധയുണ്ടായി ശരീരഭാഗങ്ങള്‍ മുഴുവനും തളര്‍ന്ന് ശ്വാസോഛ്വാസം പോലും ചെയ്യാനാവാതെ വെന്റിലേറ്ററിന്റെ സഹായത്തോടെ മംഗലാപുരം ഫാദര്‍ മുള്ളേര്‍സ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്.

വെന്റിലേറ്റര്‍ ഐ.സി.യുവിന് ഒരു ദിവസം 10,000 രൂപയും മരുന്നിന് 6,000 രൂപയും ഇപ്പോള്‍ ചെലവ് വരുന്നുണ്ട്.

ഇതിന് പുറമെ അണുബാധ മാറ്റുന്നതിനുള്ള ഇഞ്ചക്ഷന് 3,30,000 രൂപ വേണം.

ഇത്രയും ഭാരിച്ച ചികില്‍സ ചെലവ് താങ്ങാന്‍ പറ്റുന്ന കൂടുംബമല്ല ഇവരുടേത്.

പ്രസീത വീട്ടുജോലിക്ക് പോയാണ് പ്രായമായ അമ്മയും തൊഴിലൊന്നും ചെയ്യാനാവാത്ത സഹോദരനും അടങ്ങുന്ന കുടുoബം ജീവിച്ചുപോകുന്നത്.

ചികില്‍സക്ക് നല്ലവരായ സുമനസ്സുകളുടെ സഹായം കൂടിയേ തീരൂ. പ്രസീതയുടെ ചികില്‍സക്ക് സഹായിക്കുന്നതിനായി ഒരു ചികില്‍സാസഹായ കമ്മറ്റി രൂപീകരണ യോഗം മെയ് 4 ന് വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് അള്ളാംകുളം മൈത്രിനഗര്‍ സ്‌നേഹതീരം യോഗഹാളില്‍ ചേരും.

മുഴുവന്‍ നല്ലവരായ മനുഷ്യ സ്‌നേഹികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് നഗരസഭാ കൗണ്‍സിലര്‍ എം.കെ.ഷബിത അഭ്യര്‍ത്ഥിച്ചു.