ജോസ് തോണിക്കുഴി ജൂണ്‍-10ന് സബ്കളക്ടര്‍ ഓഫീസിന് മുന്നില്‍ നിരാഹാര സമരം നടത്തും

തളിപ്പറമ്പ്: സ്ഥിരം സത്യാഗ്രഹ സമരക്കാരന്‍ ജോസ് തോണിക്കുഴി വീണ്ടും സത്യാഗ്രഹത്തിന്.

ഇത്തവണ തളിപ്പറമ്പ് സബ് കളക്ടര്‍ ഓഫീസിന് മുന്നിലാണ് ഏകദിന നിരാഹാര സത്യാഗ്രഹ സമരം നടത്തുന്നത്.

ജൂണ്‍-10ന്  രാവിലെ 10-നാണ് സമരം.

തനിക്കെതിരെ പോലീസ് കെട്ടിച്ചമച്ച കള്ളക്കേസുകള്‍ പിന്‍വലിക്കുക, തട്ടിയെടുത്ത ആധാരവും മറ്റ് രേഖകളും തിരിച്ചുനല്‍കുക

എന്ന് തുടങ്ങി മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്ന പ്രസ്താവനയാണ് ജോസ് മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്.

നേരത്തെ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍, ഡി.വൈ.എസ്.പി.ഓഫീസ്, നഗരസഭാ ഓഫീസ്, തളിപ്പറമ്പ് കോടതി, താലൂക്ക് ഓഫീസ്, കോണ്‍ഗ്രസ് മന്ദിരം എന്നിവിടങ്ങള്‍ക്ക് മുന്നില്‍ ജോസ് നിരാഹാര സമരം നടത്തിയിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ജോസ് ഡി.സി.സി പ്രസിഡന്റായിരുന്ന സതീശന്‍ പാച്ചേനിയുടെ രാജി ആവശ്യപ്പെട്ടാണ് രണ്ടുവര്‍ഷം മുമ്പ് തളിപ്പറമ്പ് കോണ്‍ഗ്രസ് മന്ദിരത്തിന് മുന്നില്‍ സത്യാഗ്രഹം നടത്തിയത്.