ആവനാഴിയിലെ ഇന്‍സ്‌പെക്ടര്‍ ബല്‍റാം @33
തിയേറ്റര്‍ ഉടമയും നിര്‍മ്മാതാവുമായ ലിബര്‍ട്ടി ബഷീര്‍ നിര്‍മ്മിച്ച സിനിമയാണ് ഇന്‍സ്‌പെക്ടര്‍ ബല്‍റാം.
1986 ല്‍ റിലീസ് ചെയ്ത ഐ.വി.ശശി-ടി.ദാമോദരന്‍ ടീമിന്റെ ആവനാഴി എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ഇന്‍സ്‌പെക്ടര്‍ ബല്‍റാം.
1989 ല്‍ നിര്‍മ്മാണം പാതിവഴിയില്‍മുടങ്ങിയ ജോഷിയുടെ നായര്‍സാബ് എന്ന സിനിമ ഏറ്റെടുത്ത് തിയേറ്ററുകളില്‍ എത്തിച്ചതോടെയാണ് ലിബര്‍ട്ടി ബഷീര്‍ സിനിമ നിര്‍മ്മാണ രംഗത്ത് സജീവമായത്.
90 ല്‍ ഐ.വി.ശശി സംവിധാനം ചെയ്ത വര്‍ത്തമാനകാലം. 1993 ല്‍ തുളസിദാസ് സംവിധാനം ചെയ്ത പൂച്ചക്കാര് മണികെട്ടും 2003 ല്‍ വിപിന്‍ മോഹന്‍ സംവിധാനം ചെയ്ത പട്ടണത്തില്‍ സുന്ദരന്‍ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച ബഷീര്‍ 2006 ല്‍ ബല്‍റാം വേഴ്‌സസ് താരാദാസ് എന്ന സിനിമ ഐ.വി.ശശിയുടെ സംവിധാനത്തില്‍ നിര്‍മ്മിച്ചു.
ദുബായ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ ചിത്രീകരിച്ച വമ്പന്‍ മുതല്‍മുടക്കുണ്ടായ ഈ സിനിമ പക്ഷെ, സാമ്പത്തികമായി പരാജയപ്പെട്ടതോടെയാണ് ബഷീര്‍ നിര്‍മ്മാണ രംഗത്തുനിന്ന് പിന്‍വാങ്ങിയത്.
ഇപ്പോല്‍ തലശേരിയിലും കണ്ണൂരിലും തിയേറ്ററുകള്‍ നടത്തുന്നതില്‍ സജീവമാണ്.
1991 ഏപ്രില്‍ 26 ന് ഇന്നേക്ക് 33 വര്‍ഷം മുമ്പാണ് ഇന്‍സ്‌പെക്ടര്‍ ബല്‍റാം റിലീസായത്.
ആവനാഴിയുടെ അത്രക്ക് വരില്ലെങ്കിലും വലിയ വിജയം നേടിയ സിനിമയാണിത്.
മമ്മൂട്ടി, മുരളി, എം.ജി.സോമന്‍, ഉര്‍വ്വശി, ഗീത, ഭീമന്‍രഘു, വിന്‍സെന്റ്, ജഗദീഷ്, കുഞ്ചന്‍, കുരണ്‍കുമാര്‍, വി.കെ.ശ്രീരാമന്‍, ജോണി, എം.എസ്.തൃപ്പൂണിത്തുറ, കൊല്ലം തുളസി, വിനീത്കുമാര്‍, അഗസ്റ്റിന്‍, കല്‍പ്പന, കനകലത, മഞ്ജുള വിജയകുമാര്‍, രാഗിണി എന്നിവരാണ് മുഖ്യവേഷത്തില്‍.
ഗാനങ്ങളില്ലാത്ത സിനിമയുടെ പശ്ചാത്തലസംഗീതം ശ്യാം.
കഥയും തിരക്കഥയും സംഭാഷണവും ടി.ദാമോദരന്‍ മാസ്റ്റര്‍.
ക്യാമറ-ജെ.വില്യംസ്, എഡിറ്റര്‍ കെ.നാരായണന്‍.
വിതരണം ലിബര്‍ട്ടി റിലീസ്.
മമ്മൂട്ടിയോടൊപ്പം മുരളിയും ഹിന്ദിനടന്‍ കിരണ്‍കുമാറും തമിഴ്‌നടി മഞ്ജുളയും മല്‍സരിച്ചഭിനയിച്ച സിനിമയാണ് ഇന്‍സ്‌പെക്ടര്‍ ബല്‍റാം.
