ജയകൃഷ്ണന്‍ മാസ്റ്ററുടെ 24-ാം ബലിദാനദിനം ഇന്ന്.

തളിപ്പറമ്പ്: യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരിക്കെ മൊകേരി സ്‌കൂളില്‍ സി.പി.എമ്മുകാര്‍ കൊലപ്പെടുത്തിയ കെ.ടി ജയകൃഷ്ണന്‍ മാസ്റ്ററുടെ 24-ാം ബലിദാനദിനം ഇന്ന് ഡിസംബര്‍ 1-ന് നടക്കും.

യുവമോര്‍ച്ച തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃതത്തില്‍ വൈകുന്നേരം 5 മണിക്ക് റാലിയും പൊതുസമ്മേളനവും നടക്കും.

തൃച്ചംബരം മാരാര്‍ജി സ്വയറില്‍ നിന്നാരംഭിക്കുന്ന പ്രകടനത്തിന് ശേഷം ടൗണ്‍ സ്വകയറില്‍ നടക്കുന്ന പൊതുസമ്മേളനം ബി.ജെ.പി ജില്ല പ്രസിഡന്റ് എന്‍.ഹരിദാസ് ഉദ്ഘാടനം ചെയ്യും.

കര്‍ഷകമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി.വിപിന്‍ മുഖ്യപ്രഭാഷണം നടത്തും.