ജിജി ജേക്കബ്ബിനെ ജയിലിലടച്ചു-

തളിപ്പറമ്പ്: സംഗീതം പഠിക്കാന്‍ പോയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് പീഡിപ്പിച്ച കേസില്‍ പ്രതി

കാര്‍ത്തികപുരം ഉദയഗിരിയിലെ അട്ടേങ്ങാട്ടില്‍ ചാക്കോയുടെ മകന്‍ ജിജി ജേക്കബിനെ(50) കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു.

ഇന്നലെ വിധി പ്രസ്താവിച്ച ഉടന്‍ തന്നെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചു.

സി-166/ 22 എന്ന നമ്പറില്‍ ജീവപര്യന്തം കഠിനതടവിനാണ് പ്രതിയെ ജയിലിലടച്ചത്.

പെണ്‍കുട്ടിയുടെ വീഡിയോ പ്രചരിപ്പിക്കുെമന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രണ്ട് വര്‍ഷം കഠിനതടവിന് വേറെയും ശിക്ഷ വിധിച്ചു.

ഒരു ലക്ഷം രൂപ പിഴയടക്കാനും വിധിച്ചിട്ടുണ്ട്.