കല്ക്കോ ഇനി തളിപ്പറമ്പിലും രുചിപ്പൂരമൊരുക്കും–ഉദ്ഘാടനം ഒക്ടോബര്‍-9 ന്
തളിപ്പറമ്പ്: രുചി വൈവിധ്യത്തിന്റെയും ആഥിത്യമര്യാദയുടെയും മറ്റൊരുപേരായി മാറിക്കഴിഞ്ഞ കല്ക്കോ റസ്റ്റോറന്റ് ഇനി തളിപ്പറമ്പിനും സ്വന്തമാകുന്നു.

കല്‍ക്കോയുടെ മൂന്നാമത്തെ ബ്രാഞ്ച് ഒക്ടോബര്‍ 9 ന് ശനിയാഴ്ച്ച രാവിലെ 9.30 ന് തളിപ്പറമ്പ് സീലാന്റ് കോംപ്ലക്സില്‍ തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം.വി.ഗോവിന്ദന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.
ആന്തൂര്‍ നഗരസഭാ ചെയര്മാന് പി.മുകുന്ദന് അധ്യക്ഷത വഹിക്കും. മിനഹാളിന്റെ ഉദ്ഘാടനം നഗരസഭാ അധ്യക്ഷ മുര്‍ഷിത കൊങ്ങായിയും കാറ്ററിംഗ് സെക്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണംനും ഉദ്ഘാടനം ചെയ്യും.
ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ ടി.ഒ.ഗംഗാധരന്, വിസ്മയ പാര്‍ക്ക് വൈസ് ചെയകര്മാന് കെ.സന്തോഷ് എന്നിവര്‍ മുഖ്യാതിഥിതളായിരിക്കും.
നഗരസഭാ വൈസ് ചെയര്മാന് കല്ലിങ്കീല്‍ പത്മനാഭന്, സ്ഥിരം സമിതി ചെയര്മാന് പി.പി.മുഹമ്മദ്നിസാര്‍, എന്‍.വി.ധന്യ, പുല്ലായിക്കൊടി ചന്ദ്രന്, എം.ശശീന്ദ്രന് എന്നിവര്‍ പങ്കെടുക്കും.
കല്ക്കോ പ്രസിഡന്റ് സി.അശോക്കുമാര് സ്വാഗതവും സെക്രട്ടെറി എ.ഇ.ജിതേഷ്കുമാര്‍ നന്ദിയും പറയും.
