Skip to content
നടന്‍ മധു നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ച് മുഖ്യവേഷത്തില്‍ അഭിനയിച്ച സിനിമയാണ് കാമം ക്രോധം മോഹം.
നാടകകൃത്ത് പി.ആര്‍.ചന്ദ്രന്റെ നാടകത്തെ ആസ്പദമാക്കി അദ്ദേഹം തന്നെയാണ് തിരക്കഥയും സംഭാഷണവും എഴുതിയത്.
മധു, കൊട്ടാരക്കര, ജയഭാരതി, കെ.വി.ശാന്തി, ശങകരാടി, മുതുകുളം, മണവാളന്‍ ജോസഫ്, നന്ദിതാബോസ്, പി.കെ.എബ്രഹാം, ടി.പി.മാധവന്‍, പട്ടംസദന്‍, പുഷ്പ, ശോഭ, ബേബി ജയറാണി, കല്ലയം കൃഷ്ണദാസ്, കുട്ടന്‍, സുദേവന്‍ എന്നിവരാണ് മുഖ്യവേഷത്തിലെത്തിയത്.
ഭരണിക്കാവ് ശിവകുമാറും ബിച്ചുതിരുമലയും എഴുതിയ വരികള്‍ക്ക് ഈണം പകര്‍ന്നത് ശ്യാം.
ക്യാമറ ബെഞ്ചമിന്‍, എഡിറ്റര്‍ ജി.വെങ്കിട്ടരാമന്‍, കലാസംവിധാനം, പരസ്യം-ശ്രീനി.
പ്രശാന്തി പിക്‌ച്ചേഴ്‌സ് നിര്‍മ്മിച്ച സിനിമ പ്രദര്‍ശനത്തിനെത്തിച്ചത് തിരുമേനി പിക്‌ച്ചേഴ്‌സ്.
1975 സപ്തംബര്‍ 26 ന് 48 വര്‍ഷം മുമ്പാണ് സെക്‌സ് ചിത്രമെന്ന ലേബലുള്ള കാമം ക്രോധം മോഹം പ്രദര്‍ശനത്തിന് എത്തിയത്.
സദാചാര-സാമൂഹ്യ സാഹചര്യങ്ങള്‍ 48 വര്‍ഷം മുമ്പ് സിനിമയില്‍ എത്രമാത്രം പ്രാധാന്യമുള്ളതായിരുന്നുവെന്നതിന്റെ ഉദാഹരണമാണ് ഈ സിനിമ.
കാമം ക്രോധം മോഹത്തിന്റെ എല്ലാ പരസ്യങ്ങളും എ സര്‍ട്ടിഫിക്കറ്റാണെന്ന് വ്യക്തമാക്കുന്ന രീതിയിലായിരുന്നു.
പക്ഷെ, ഇന്ന് കമ്ടുനോക്കിയാല്‍ ഇതാണോ എ എന്ന് ചോദിച്ച് നാം മൂക്കത്ത് വിരല്‍വെച്ച് പോകും.
ഗാനങ്ങള്‍(രചന-ഭരണിക്കാവ്, ബിച്ചുതിരുമല, സംഗീതം-ശ്യാം).
1-അലുവ മെയ്യാളെ-പട്ടംസദന്‍, അമ്പിളി.
2-രാഗാര്‍ദ്രഹംസങ്ങളോ-യേശുദാസ്, സുശീല.
3-രാജാധിരാജന്റെ വളര്‍ത്തുതത്തേ-ബിച്ചുതിരുമല, അമ്പിളി, സുജാത.
4-സ്വപ്‌നം കാണും പെണ്ണേ-യേശുദാസ്, സുജാത.
5-ഉന്‍മാദം ഗന്ധര്‍വ്വ സംഗീതസായാഹ്നം-യേശുദാസ്, അമ്പിളി.