കണ്ണൂര്‍ പെറ്റ്‌സ്റ്റേഷന്‍ പ്രഥമ മാധ്യമ പുരസ്‌കാരം സി പ്രകാശന്‍ മാട്ടൂലിന്.

കണ്ണൂര്‍:അരുമ ജീവികളെ കുറിച്ചുള്ള ഫീച്ചറിന് കണ്ണൂര്‍ പെറ്റ്‌സ്റ്റേഷന്റെ പ്രഥമ മാധ്യമ പുരസ്‌കാരം സി പ്രകാശന് ലഭിച്ചതായി പെറ്റ്‌സ്റ്റേഷന്‍ എംഡി സാബിര്‍ കണ്ണൂര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

2022 സപ്തംബര്‍ 16ന് ദേശാഭിമാനി ദിനപത്രത്തില്‍ കണ്ടിനാ കണ്ണൂര് എന്ന സ്‌പെഷ്യല്‍ ഫീച്ചറിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച മാട്ടൂലിലുണ്ട് അരുമകളുടെ ലോകം എന്ന ഫീച്ചറാണ് മികച്ച ഫീച്ചറിനുള്ള പ്രഥമ പുരസ്‌കാരം നേടിയത്.

മാധ്യമം മുന്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍ സി കെ അബ്ദുള്‍ ജബ്ബാര്‍, കണ്ണൂര്‍ പ്രസ് ക്ലബ്ബ് മുന്‍ സെക്രട്ടറി മട്ടന്നൂര്‍ സുരേന്ദ്രന്‍, റേഡിയോ ഏഷ്യാ നെറ്റ് വര്‍ക് ന്യൂസ് എഡിറ്റര്‍ അനൂപ് കീച്ചേരി എന്നിവടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.

15,555 രൂപയും മൊമന്റോയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.

ദേശാഭിമാനി പാപ്പിനിശേരി ഏരിയാ ലേഖകനായ പ്രകാശന്‍ മാട്ടൂല്‍ സ്വദേശിയാണ്. 20 വര്‍ഷത്തിലേറെ മാധ്യമ പ്രവര്‍ത്തന രംഗത്തുണ്ട്.

സാമൂഹ്യ-ജീവ കാരുണ്യ മേഖലയിലും സജീവമാണ്. സുധീര്‍ വെങ്ങര തയ്യാറാക്കി 2022 ഡിസംബര്‍ 27ന് മലയാള മനോരമയില്‍ പ്രസിദ്ധീകരിച്ച അരുമകളുടെ ഇടമായി മാറി മാട്ടൂല്‍ പെറ്റ്‌സ്റ്റേഷന്‍ എന്ന ഫീച്ചര്‍ രണ്ടാംസ്ഥാനവും,

കരിമ്പം കെ പി രാജീവന്‍ തയ്യാറാക്കി 2022 ജൂണ്‍ 21 ന് മംഗളം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ദേശീയ പാതയോരത്ത് കാലിമേയ്ച്ച് ഒരു വ്യാഴവട്ടക്കാലം എന്ന ഫീച്ചര്‍ മൂന്നാം സ്ഥാനവും നേടി.

രണ്ട്, മൂന്ന് സ്ഥാനം നേടിയവര്‍ക്ക് യഥാക്രമം,5555, 3333 രൂപയും മൊമന്റോയും ലഭിക്കും.

ഒക്ടോബറില്‍ പെറ്റ്‌സ്റ്റേഷനില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.